
മനുഷ്യശരീരത്തെ കുറിച്ച് പഠിക്കാൻ അബൂദബിയിൽ ബോഡി മ്യൂസിയം തുറന്നു
മനുഷ്യശരീരത്തെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി അബൂദബിയിൽ ബോഡി മ്യൂസിയം തുറന്നു. അബൂദബി ഖലീഫ യൂണിവേഴ്സിറ്റിയിൽ നിർമിച്ച മ്യൂസിയത്തിലേക്ക് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും. അബൂദബി ഖലീഫ യൂണിവേഴ്സിറ്റിയുടെ താഴത്തെ നിലയിലാണ് വേറിട്ട ഈ മ്യൂസിയം. യൂണിവേഴ്സിറ്റി മെഡിക്കൽ ആരോഗ്യ പഠന വിഭാഗമാണ് മനുഷ്യശരീരത്തിലെ ഭാഗങ്ങളും അവയുടെ പ്രവർത്തനരീതികളും പഠിപ്പിക്കുന്ന ഈ സംരംഭത്തിന് പിന്നിൽ. ശരീരവും ആരോഗ്യവും സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവൽകരിക്കാനും ശരീരത്തെ കുറിച്ച് പുതിയ തലമുറയിൽ ശാസ്ത്രീയ അവബോധം വർധിപ്പിക്കാനുമാണ് ഇത്തരമൊരു മ്യൂസിയമെന്ന് ഖലീഫ യൂണിവേഴ്സിറ്റി…