നടി സണ്ണി ലിയോണി പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ വേദിക്കു സമീപം സ്ഫോടനം

ബോളിവുഡ് നടി സണ്ണി ലിയോണി ഞായറാഴ്ച പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിക്കു സമീപം സ്ഫോടനം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്ജെയിബുങ്ങിൽ ഇന്ന് രാവിലെയാണ് സംഭവം. ഫാഷൻ ഷോ നടക്കേണ്ടിയിരുന്ന വേദിയിൽനിന്നു വെറും നൂറു മീറ്റർ മാത്രം അകലെയാണ് സ്ഫോടനം. ആർക്കും പരുക്കേറ്റിട്ടില്ല. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമെന്നാണ് നിഗമനം. ഇതു സംബന്ധിച്ചു സ്ഥിരീകരണമില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Read More

ദുബായ് എയർപോർട്ട് ഷോ മേയ് ഒമ്പത് മുതൽ

വ്യോമയാന മേഖലയ്ക്ക് ഉണർവേകുന്ന ദുബായ് എയർപോർട്ട് ഷോ മേയ് ഒമ്പത് മുതൽ 12 വരെ നടക്കും. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് വിമാനത്താവളങ്ങളുടെ ചെയർമാനും എമിറേറ്റ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവും ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ എയർപോർട്ട് ഷോ നടക്കുക. ‘കണക്റ്റിങ് ദ ഗ്ലോബൽ എയർപോർട്ട് ഇൻഡസ്ട്രി’ എന്ന പ്രമേയത്തിലാണ് എയർപോർട്ട് ഷോയുടെ 22-ാമത് പതിപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. 20-ലേറെ വിമാനക്കമ്പനികളും ആഗോള…

Read More