റഷ്യയുടെ സൂപ്പർ ചാരവിമാനം വെടിവച്ചിട്ടതായി യുക്രൈന്‍

റഷ്യയുടെ 2792 കോടിയോളം രൂപ വിലമതിക്കുന്ന ചാരവിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി യുക്രെയിൻ. എ 50 എന്ന ചാരവിമാനമാണ് യുക്രെയിൻ തകർത്തത്. റഷ്യക്ക് കനത്ത തിരിച്ചടി. അസോവ് കടലിന് മുകളിൽ വച്ചാണ് ചാരവിമാനത്തെ തകർത്തതെന്നാണ് യുക്രൈന്റെ അവകാശവാദം. ദീർഘ ദൂര റഡാറുകളെ അടക്കം കണ്ടെത്താന്‍ കഴിയുന്ന ചാരവിമാനമാണ് തകർത്തത്. രണ്ട് വർഷത്തോളമാകുന്ന യുക്രൈന്‍ റഷ്യ യുദ്ധത്തിൽ തെക്ക് കിഴക്കന്‍ മേഖലയിൽ മുന്നേറ്റം നടത്താനുള്ള യുക്രൈന്‍ ശ്രമത്തിനൊടുവിലാണ് ചാരവിമാനം വീഴ്ത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടത്തിയ വിശദീകരണം അനുസരിച്ച് എ…

Read More

വിവാഹത്തെ ചൊല്ലി തർക്കം; 15 വയസുകാരിയെ വെടിവച്ച് കൊന്നു മാതാവ്

വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 15 വയസ്സുള്ള മകളെ അമ്മ വെടിവച്ചു കൊന്നു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം, ന്യൂനപക്ഷ സമുദായത്തിൽപെട്ടയാളാണ് പ്രതിയായ സ്ത്രീ. പെൺകുട്ടിയുടെ വിവാഹം മാതാപിതാക്കൾ നിശ്ചയിച്ചതാണെങ്കിലും, സ്വന്തം ഗ്രാമത്തിലെ ഒരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഈ ബന്ധം മാതാപിതാക്കൾ അംഗീകരിച്ചില്ല. ഇതിന്റെ പേരിൽ കുട്ടിയും അമ്മയും പതിവായി വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ തർക്കം രൂക്ഷമായി. വഴക്കിനിടെ…

Read More

താന്‍ ചെയ്യാമെന്ന് മോഹന്‍ലാല്‍; ഡാം തുറന്നുവിട്ട ശക്തമായ ഒഴുക്കിലായിരുന്നു നരനിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്: മധു

അഭിനയം തുടങ്ങിക്കഴിഞ്ഞാല്‍ വിട്ടുവീഴ്ചയില്ലാതെ അധ്വാനിക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്ന് മലയാളസിനിമയിലെ ഇതിഹാസ താരം മധു. ഒരിക്കലും മടി കാണിക്കില്ല. വില്ലന്‍ വേഷങ്ങളില്‍നിന്നും സഹകഥാപാത്രങ്ങളിലേക്കും തുടര്‍ന്ന് നായകവേഷങ്ങളിലേക്കും സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുമുള്ള ലാലിന്റെ യാത്ര മലയാള സിനിമയുടെ ചരിത്ര വളര്‍ച്ചയുടെ ഒരു ഘട്ടം കൂടിയായിരുന്നു. ഏതു രസവും ലാലിനു അനായാസമായി പകര്‍ന്നാടാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്റ കഥാപാത്രങ്ങള്‍ നമുക്കു കാട്ടിത്തന്നു. ഒപ്പം മലയാളത്തിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ പല മാസ്റ്റേഴ്‌സിനുമൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ലാലിനുണ്ടായി. ഭാഷയുടെ അതിര്‍വരമ്പുകള്‍പോലും ഭേദിച്ച ആ അഭിനയശൈലി…

Read More

രക്തസ്രാവം മൂലം ഗർഭസ്ഥശിശു മരിച്ചു; യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു

യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് ആശുപത്രിയിലായ മലയാളി യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഉഴവൂർ കുന്നാംപടവിൽ മീര (32) ഗുരുതര പരുക്കുകളോടെ ഇലിനോയ് ലൂഥറൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയ പൂർത്തിയായി. രണ്ടു മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു ഗുരുതരമായ രക്തസ്രാവത്തെത്തുടർന്നു മരിച്ചതായും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. മീരയെ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിവച്ചെന്നാണു കേസ്. യുഎസ് സമയം തിങ്കളാഴ്ച രാത്രി 10.10ന് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ…

Read More

അമേരിക്കയിൽ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനില ഗുരുതരം; ഭർത്താവ് അറസ്റ്റിൽ

അമേരിക്കയിലെ ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്)-ലാലി ദമ്പതിമാരുടെ മകള്‍ മീരയാണ്(32) ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. ഗര്‍ഭിണിയായ മീരയെ കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി അമല്‍ റെജി വെടിവയ്ക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. അമല്‍ റെജിയെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു. മീരയുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

Read More

മണിപ്പൂരിൽ പൊലീസുകാരനെ വെടിവച്ചുകൊന്നു

മണിപ്പൂരിൽ പൊലീസുകാരനെ വെടിവച്ചുകൊന്നു. മൊറേയിലാണ് സംഭവം. ചിങ് തം ആനന്ദ് എന്ന പൊലീസ് ഓഫീസറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ കുക്കി സായുധ സംഘമാണെന്നാണ് പ്രാഥമിക വിവരം.  ഇന്ന് രാവിലെ 9.30 ന് മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മൊറേയിലാണ് സംഭവമുണ്ടായത്. മോറെ സബ് ഡിവിഷണൽ പൊലീസ് ഓഫീസറാണ് (എസ് ഡി പി ഒ) ചിങ് തം ആനന്ദ്. അതിർത്തി പട്ടണത്തിൽ പുതുതായി നിർമ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് സംഭവം. പൊലീസ് ഓഫീസറുടെ വയറ്റിലൂടെ വെടിയുണ്ട തുളച്ച് കയറുകയായിരുന്നു.  പരിക്കേറ്റ എസ്…

Read More

അച്ഛൻ മകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചു

കണ്ണൂർ പാനൂരിൽ അച്ഛൻ മകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജിന്റെ(30) തലയ്ക്കാണ് വെടിയേറ്റത്. അച്ഛൻ ഗോപിയെ പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8.30 യോടെയാണ് സംഭവം നടന്നത്. അതേസമയം ഝാർഖഢിലെ ജംഷഡ്പുരിൽ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന സംശയത്തിൽ 25കാരനെ സുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. കൊലനടത്തിയശേഷം ഒളിവിൽപോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ജംഷഡ്പുർ സ്വദേശിയായ വിശാൽ പ്രസാദ് (25) ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. വിശാൽ പ്രസാദിൻറെ സുഹൃത്തായ…

Read More

തൽസമയം ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി

പ്രശസ്ത പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അരവിന്ദൻ നെല്ലുവായ് കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച പുതിയ ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി. പ്രകൃതി രമണീയമായ നെല്ലുവായ് ഗ്രാമത്തിൻ്റെ കഥ പറയുന്ന ചിത്രമാണിത്. പ്രകൃതിയും മനുഷ്യനും മണ്ണും ആവാസവ്യവസ്ഥയും ഈ കഥയിലൂടെ ഓർമ്മപ്പെടുത്തുന്നു. കാർഷിക ഗ്രാമത്തിലെ കർഷക കുടുംബസ്ഥനായ സഹദേവൻ്റെയും മകൾ ജയയയുടെയും ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം അരവിന്ദൻ ഫെയ്സ് ഗ്യാലറിയുടെ ബാനറിൽ ഒരു ജനകീയ സിനിമയായിട്ടാണ് പ്രദർശനത്തിന് എത്തിക്കുന്നത്. ഛായാഗ്രഹകൻ മണികണ്ഠൻ വടക്കാഞ്ചേരി- ക്യാമറയും, സജീഷ് നമ്പൂതിരി (ചേതന)-…

Read More

ഡൽഹിയിലെ ആർകെ പുരത്ത് വെടിവയ്പ്പ്; രണ്ടു സ്ത്രീകൾക്ക് കൊല്ലപ്പെട്ടു

ഡൽഹിയിലെ ആർകെ പുരത്തുണ്ടായ വെടിവയ്പ്പിൽ രണ്ടു സ്ത്രീകൾക്ക് കൊല്ലപ്പെട്ടു. ഇന്നു പുലർച്ചെയാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ടുപേർ തമ്മിലുണ്ടായ തർക്കം കുടുംബവഴക്കിൽ കലാശിച്ചതിനെ തുടർന്നാണ് സംഭവമെന്ന് പറയപ്പെടുന്നു. വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.  

Read More

‘നിയമസഭയിലെ കോറിഡോറിൽ ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ല’; സ്പീക്കർ

നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിൻറെ സ്റ്റാഫംഗങ്ങൾക്കും മാധ്യമങ്ങൾക്കും നോട്ടീസ് അയച്ചതിനെ ന്യായികരിച്ച് സ്പീക്കർ എ എൻ ഷംസീർ രംഗത്ത്. നിയമസഭാ മന്ദിരം അതീവ സുരക്ഷാ മേഖലയാണ്.സഭയിലെ കോറിഡോറിൽ ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ല. നിയമവിരുദ്ധമായി ആര് ചെയ്താലും ഇതിനെതിരെ നടപടി ഉണ്ടാവും. ചട്ടങ്ങൾ മാധ്യമങ്ങൾക്കും ബാധകമാണ്. മന്ത്രിമാരുടെയും ഭരണപക്ഷ എംഎൽഎമാരുടെയും സ്റ്റാഫുകൾ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ സംഘർഷത്തിൽ ഏഴ് പ്രതിപക്ഷ എംഎൽഎമാരുടെ സ്റ്റാഫ് അംഗങ്ങൾക്കാണ് കാരണം…

Read More