
ട്രെയിനില്‍ നാല് പേരെ വെടിവെച്ച് കൊന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
ജയ്പുർ-മുംബൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ മേലുദ്യോഗസ്ഥനേയും മൂന്ന് യാത്രക്കാരേയും വെടിവെച്ച് കൊലപ്പെടുത്തിയ റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻസിങ് ചൗധരിയെ ആണ് റെയിൽവേ പിരിച്ചുവിട്ടത്. കഴിഞ്ഞ മാസം 31-ന് ആണ് സംഭവം അരങ്ങേറിയത്. ആർപിഎഫ് എ.എസ്.ഐ ടിക്കറാം മീണ, യാത്രക്കാരായ അബ്ദുൾ ഖാദർ മുഹമ്മദ് ഹുസൈൻ, സയിദ് സൈഫുദ്ദീൻ, അസ്ഗർ അബ്ബാസ് ശൈഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് അറസ്റ്റിലായ ചേതൻസിങ് നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. 33…