എഫ്ബിഐ വാണ്ടഡ് ലിസ്റ്റിലുള്ള ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു

മുതിർന്ന ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കിഴക്കൻ ലെബനനിലെ ബേക്കാ താഴ്‌വര മേഖലയിൽ ഹമാദിയുടെ വീടിന് സമീപത്തുവെച്ച് അജ്ഞാതർ നിറയൊഴിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആറു തവണ അജ്ഞാതർ ഹമാദിക്ക് നേരെ വെടിയുതിർത്തു. ഗുരുതര പരിക്കേറ്റ ഹമാദിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലെബനീസ് അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം. യുഎസ് ഫെഡറൽ ഏജൻസിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി. 153…

Read More

പ്രാഭാത സവാരിക്ക് ഇറങ്ങിയ വ്യവസായിയെ ബൈക്കിൽ എത്തിയ സംഘം വെടിവെച്ച് കൊന്നു ; പ്രതികൾ രക്ഷപ്പെട്ടു , അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

പ്രഭാത നടത്തത്തിന് ഇറങ്ങിയ വ്യവസായിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ച് കൊന്നു. ഫാർഷ് ബസാറിൽ ഇന്ന് രാവിലെയാണ് സംഭവം. കൃഷ്ണ നഗർ സ്വദേശിയും വ്യവസായിയുമായ സുനിൽ ജെയിൻ(52) ആണ് കൊല്ലപ്പെട്ടത്. യമുന സ്പോർട്സ് കോംപ്ലക്സിൽ പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കൊലപാതകം. ബൈക്കിലെത്തിയ രണ്ട് പേർ സുനിലിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏഴ് തവണ പ്രതികൾ സുനിലിന് നേരെ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. പ്രഭാത നടത്തം കഴിഞ്ഞ് സുഹൃത്തിനൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വ്യവസായിയായ സുനിൽ…

Read More

പാക്കിസ്ഥാനിൽ ബസ് യാത്രക്കാരായ 23 പേരെ വെടിവെച്ച് കൊന്നു ; ആക്രമണത്തിന് പിന്നിൽ അജ്ഞാതർ

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ബസിൽ യാത്ര ചെയ്യുകയായിരുന്ന 23 പേരെ വെടിവച്ച് കൊന്നു. തോക്കുധാരികളായ അജ്ഞാതരാണ് ആക്രമണം നടത്തിയത്. ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിയ ശേഷമാണ് വെടിവച്ച് കൊന്നത്. ബലൂചിസ്ഥാനിലെ മുസാഖേൽ ജില്ലയിലാണ് സംഭവം. നടന്നത് തീവ്രവാദി ആക്രമണമാണെന്നാണ് സൂചന. എന്നാൽ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. മുസാഖേലിലെ രാരാഷത്ത് ദേശീയ പാത അക്രമികൾ തടഞ്ഞെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോർട്ട് ചെയ്തു. യാത്രക്കാരെ ബസുകളിൽ നിന്ന് ഇറക്കിവിട്ടു. തുടർന്നാണ് 23 പേരെ വെടിവച്ച് കൊന്നതെന്ന് മുസാഖേലിലെ അസിസ്റ്റന്‍റ് കമ്മീഷണർ…

Read More

ഒപ്പം വരാൻ ആവശ്യപ്പെട്ടു, വഴങ്ങിയില്ല; 16 കാരനെ നാലംഗസംഘം വെടിവെച്ചു കൊലപ്പെടുത്തി

ഡൽഹിയിൽ 16 വയസുകാരനെ വെടിവച്ചു കൊലപ്പെടുത്തി. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ തിർക്കിയിൽ ഇന്നലെ രാത്രിയാണ് ദാരുണസംഭവം നടന്നത്. സഹോദരനോടൊപ്പം കടയിലേക്ക് വന്ന കുട്ടിയോട് ഒപ്പം വരാൻ നാലംഗ സംഘം ആവശ്യപ്പെട്ടു. എന്നാൽ കുട്ടി വഴങ്ങാതെ വന്നപ്പോൾ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊല നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

Read More

പുലർച്ചെ രണ്ടുമണിക്ക് മദ്യം നൽകിയില്ല; മദ്യവിൽപന കേന്ദ്രത്തിലെ ജീവനക്കാരനെ വെടിവച്ചു കൊലപ്പെടുത്തി

മദ്യം നൽകാത്തതിനു മദ്യവിൽപന കേന്ദ്രത്തിലെ ജീവനക്കാരനെ വെടിവച്ചു കൊലപ്പെടുത്തി. ‍ഡൽഹി ന്യൂ ഹൈബത്പുരിലെ മദ്യക്കടയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഹരി ഓം ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ രണ്ടുമണിയോടെ കടയിലെത്തിയ മൂന്നു ചെറുപ്പക്കാർ മദ്യം ആവശ്യപ്പെട്ടു. കടയുടെ വാതിലിൽ ആഞ്ഞടിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ ജീവനക്കാരനും യുവാക്കളുമായി തർക്കമുണ്ടായി. ഇതിനിടെയാണ് മൂന്നംഗ സംഘത്തിലെ ഒരാൾ വെടിവച്ചത്. പരുക്കേറ്റ ഹരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. 

Read More

ബീഹാറിൽ ദുരഭിമാനക്കൊല; മകളെയും ഭർത്താവിനേയും പിഞ്ചുകുഞ്ഞിനേയും വെടിവെച്ച് കൊന്നു

മൂന്ന് വർഷം മുമ്പ് ഒളിച്ചോടി വിവാഹം ചെയ്ത യുവതിയും യുവാവും തിരികെ നാട്ടിലെത്തിയപ്പോൾ യുവതിയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. ​ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളെയും കൊലപ്പെടുത്തി. ബുധനാഴ്ച ബീഹാറിലെ നൗഗച്ചിയയിലാണ് ദാരുണസംഭവം നടന്നത്. ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ദമ്പതികൾ അവരുടെ പുതിയ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കൂട്ടക്കൊല. ചന്ദൻ, ചാന്ദ്നി, മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും ചന്ദന്റെ കിടപ്പിലായ പിതാവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു. യുവതിയുടെ അച്ഛനും സഹോദരനുമാണ് മൂവരെയും വെടിവെച്ച് കൊന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ചാന്ദ്‌നിയുടെ കുടുംബം സമ്മതിക്കാത്തതിനെ…

Read More

അമേരിക്കയിൽ പള്ളിയിലെ ഇമാമിനെ വെടിവച്ച് കൊന്നു; കാരണം അവ്യക്തം, അക്രമിയെ തിരിഞ്ഞ് പൊലീസ്

അമേരിക്കയിൽ മുസ്ലിം പള്ളിയിലെ ഇമാമിനെ അഞ്ജാതൻ വെടി വെച്ച് കൊന്നു. ന്യൂജേഴ്സിയിലെ നെവാർക്ക് ന​ഗരത്തിലെ മുഹമ്മദ് മസ്ജിദിലെ​ ഇമാം ഹസ്സൻ ഷരീഫാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മസ്ജിദിലെ പുരോഹിതനെന്നതിനൊപ്പം 2006 മുതൽ നെവാർക്കിലെ ലിബേർട്ടി ഇന്റർനാഷണൽ എയർപ്പോർട്ടിൽ ട്രാൻസ്പോർട്ട് സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു ഹസ്സൻ. ബുധനാഴ്ച പുലർച്ചെ പ്രാർത്ഥന കഴിഞ്ഞ് പള്ളിക്ക് പുറത്തെത്തിയ ഹസ്സന് നേരെ തോക്കുമായെത്തിയ അഞ്ജാതൻ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തി​ന്റെ കാരണം ഇതുവരെ വ്യക്തമല്ല. രക്തത്തിൽ കുളിച്ച് കിടന്ന ഇമാമിനെ പരിസരവാസികളും…

Read More

ഏറ്റുമുട്ടൽ കേസിൽ ജാമ്യത്തിലിറങ്ങിയ മോഡൽ ഹോട്ടലിൽ വെടിയേറ്റു മരിച്ചു; മൃതദേഹം ബിഎംഡബ്ല്യു ഡിക്കിയിൽ

കൊല്ലപ്പെട്ട അധോലോക നേതാവ് സന്ദീപ് ഗദോലിയുടെ കാമുകി ദിവ്യ പഹുജ ഗുഡ്ഗാവിലെ ഹോട്ടൽ മുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ. ‘വ്യാജ’ ഏറ്റുമുട്ടലിൽ സന്ദീപ് ഗദോലി കൊല്ലപ്പെട്ട കേസിലെ മുഖ്യസാക്ഷിയാണ് ദിവ്യ പഹുജ. കേസിൽ ഏഴു വർഷം ജയിലിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ വർഷം ജൂണിലാണ് ഇവർ പുറത്തിറങ്ങിയത്. ഡൽഹിയിലെ വ്യവസായിയും ദിവ്യ പഹുജ കൊല്ലപ്പെട്ട ഹോട്ടലിന്റെ ഉടമയുമായ അഭിജിത് സിങ്ങാണ് കൊലയ്ക്ക് പിന്നിലെന്ന് ഇവരുടെ സഹോദരി ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ അഭിജിത്തിനൊപ്പം പുറത്തിറങ്ങിയ പഹുജയെ പിന്നീട് കണ്ടിട്ടില്ലെന്നും…

Read More

വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവ് പുറപ്പെടുവിച്ചു

വയനാട്ടിൽ ജനങ്ങളിൽ ഭീതി നിറച്ച നരഭോജി കടുവയെ കൊല്ലാൻ ഉത്തരവ്. വനംവകുപ്പ് മന്ത്രിയുടെ നിർദേശം പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പറപ്പെടുവിച്ചത്. നരഭോജികളായ വന്യ ജീവികളെ കൊല്ലാൻ നിയമം ഉണ്ടെന്നും അത് പ്രകാരമാണ് ഉത്തരവെന്നും വനംമന്ത്രി പറഞ്ഞു. വന്യ ജീവി സംരക്ഷണ നിയമത്തിലെ 11((1). (a) പ്രകാരമാണ് നടപടി. കടുവയെ മയക്കുവെടിവച്ച് കൂട്ടികയറ്റണമെന്നും, അതിന് സാധിക്കുന്നില്ലെങ്കിൽ മാത്രമേ വെടിവച്ച് കൊല്ലാവൂ എന്നും ഉത്തരവിൽ പറയുന്നു. അതേസമയം, വയനാട് വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ…

Read More

ആമസോൺ കമ്പനി മാനേജറെ വെടിവെച്ച് കൊന്ന കേസ്; 18 കാരനായ പ്രതി പിടിയിൽ

ഡൽഹിയിൽ ആമസോൺ കമ്പനി മാനേജരെ നടുറോഡിൽ വെച്ച് വെടിവച്ചു കൊന്ന കേസിലെ പ്രതി പതിനെട്ടുകാരനായ ​ഗുണ്ടാ തലവനും കൂട്ടാളിയും പിടിയിലായി. മായ ​ഗ്യാങ്ങിന്റെ തലവനായ മുഹമ്മദ് സമീറും കൂട്ടാളിയുമാണ് പിടിയിലായത്. മുഹമ്മദ് സമീർ നാല് കൊലപാതക കേസിൽ പ്രതിയാണ്. മായ ഭായ് എന്നാണ് മുഹമ്മദ് സമീറിന്റെ വിളിപ്പേര്. പതിനെട്ട് വയസ് മാത്രമാണ് ഇയാൾക്ക് പ്രായം. ഇതിനോടകം നാല് കൊലപാതക കേസുകളിൽ പ്രതിയാണ് മുഹമ്മദ് സമീര്‍. വടക്കുകിഴക്കൻ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഡസനോളം ചെറുപ്പക്കാരടങ്ങുന്ന ​ഗ്യാങ്ങിന്റെ തലവനാണ്…

Read More