യൂട്യൂബർമാർക്ക് സന്തോഷ വാർത്ത! ഷോർട്സ് വീഡിയോകൾ ഇനി മൂന്ന് മിനിറ്റ് വരെ
പുത്തൻ അപ്ഡേറ്റുമായി യൂട്യൂബും എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളെല്ലാം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുകയാണ്. അപ്പോൾ യൂട്യൂബിന് എങ്ങനെ മാറിനില്‍ക്കാൻ പറ്റും. ഷോർട് വീഡിയോയുടെ കാര്യത്തിലാണ് യൂട്യൂബ് ഇപ്പോള്‍ അപ്ഡേറ്റുമായി എത്തിയിരിക്കുന്നത്. പുതിയ അപ്ഡേറ്റ് പ്രകാരം യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം. 2024 ഒക്ടോബർ 15നാണ് ഈ പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബർമാർക്ക് സഹായകമാകും. വെർട്ടിക്കലായും സ്ക്വയർ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ്…