ഗാസയിൽ ഇന്ധന ക്ഷാമം രൂക്ഷം; ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

ഗാസയിൽ ഇന്ധന ക്ഷാമം അതിരൂക്ഷം. ഇതോടെ ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനവും പ്രതിസന്ധിയിലാണ്. ആശുപത്രികൾ ഇന്ന് രാത്രിയോടെ പ്രവർത്തനം നിർത്താൻ നിർബന്ധിതരാകുമെന്നാണ് യു.എൻ ഏജൻസി വൃത്തങ്ങൾ പറയുന്നത്.130 നവജാത ശിശുക്കളടക്കമാണ് ജീവന് ഭീഷണി നേരിടുന്നത്. അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. സിറിയയിലെ സേനാ കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിച്ചു. അതേസമയം ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു.സംഘർഷം18 ദിവസം പിന്നിടുമ്പോൾ 2360 കുഞ്ഞുങ്ങളടക്കം 5791 പേർ ഗാസയിൽ മരിച്ചു. ഇന്ധനമെത്തിക്കുന്നതിനുള്ള വിലക്ക് രക്ഷാപ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്….

Read More