വൈദ്യുതി ലഭ്യതയിൽ 650 മെഗാവാട്ടിന്റെവരെ കുറവ്; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിൽ 650 മെഗാവാട്ടിന്റെവരെ കുറവ് വന്നതിനെത്തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 15 മിനിട്ട് നേരമാകും വൈദ്യുതി തടസ്സപ്പെടുക. വരും ദിവസങ്ങളിലും നിയന്ത്രണം വേണ്ടിവന്നേക്കുമെന്നാണ് അറിയിപ്പ്. ജാർഖണ്ഡിലെ മൈത്തോൺ താപനിലയത്തിലെ ജനറേറ്റർ തകരാർ കാരണമാണ് വൈദ്യുതി ലഭിക്കാതിരുന്നത്. താത്‌കാലികാടിസ്ഥാനത്തിൽ പവർ എക്സ്‌ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. യൂണിറ്റിന് 15 രൂപയാണ് രാത്രികാല വില. ഉയർന്ന വിലയായതിനാലാണ് വാങ്ങാതിരുന്നത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാൽ വൈദ്യുതി ഉപയോഗം കുറയും എന്നാണ് വിലയിരുത്തൽ….

Read More

‘മലപ്പുറത്ത് കുറവുള്ളത് 2954 സീറ്റുകള്‍ മാത്രം’: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് പ്ലസ് വണ്ണിൽ കുറവുള്ളത് 2954 സീറ്റുകള്‍ മാത്രമെന്നാണ് മന്ത്രിയുടെ വിശദീകരണം. അണ്‍ എയ്ഡഡ് ഒഴികെ 11,083 സീറ്റുകള്‍ ജില്ലയിൽ ഒഴിവുണ്ട്. ഇനി രണ്ട് അലോട്ട്മെന്‍റ് കൂടിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രേരിതമായ സമരമാണ് നടക്കുന്നത്. ആദ്യ അലോട്ട്മെന്‍റ് കഴിയുമ്പോൾ തന്നെ സമരം തുടങ്ങി. കണക്ക് വച്ച് സമരക്കാരോട് സംസാരിക്കാൻ തയാറാണ്. സംഘർഷ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുതെന്നും വി ശിവൻകുട്ടി പറഞ്ഞു.  പ്ലസ്…

Read More

ഡൽഹിയിലെ കുടിവെള്ള ക്ഷാമം; ബിജെപി മാർച്ച് അക്രമാസക്തം

കുടിവെള്ളക്ഷാമത്തിൽ ഡൽഹി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡൽഹി ജല ബോർഡ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ജല ബോര്‍ഡിന്‍റെ ജനല്‍ ചില്ലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഡൽഹി ചത്തര്‍പൂരിലെ ജല ബോര്‍ഡിന്‍റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. മുൻ എംപി രമേശ്‌ ബിധുരിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിന് ഇടയിലാണ് ജനൽ ചില്ലുകള്‍ തകര്‍ത്തത്. നേരത്തെ  മുന്നിൽ അരവിന്ദ് കെജ്രിവാളിന്‍റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ഡൽഹിയിലെ ജനങ്ങള്‍ കടുത്ത ദുരിതത്തിലായി. ഇതോടെ ദില്ലി സര്‍ക്കാരിനെതിരെ പ്രതിഷേധം…

Read More

ബംഗളൂരു നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം; പിടിമുറുക്കി വരൾച്ച

ജലക്ഷാമത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ബംഗളൂരു നഗരം. മൂന്നുവർഷത്തെ ഏറ്റവും കുറഞ്ഞ മഴനിരക്കായിരിന്നു കഴിഞ്ഞവർഷം ബംഗളൂരുവിൽ രേഖപ്പെടുത്തിയത്. ജലക്ഷാമം രൂക്ഷമായതോടെ റെഗുലർ ക്ലാസുകളിൽ നിന്നും ഓൺലൈൻ ക്ലാസുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് പല സ്‌കൂളുകളും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുമാരകൃപയിലെ ഔദ്യോഗിക മന്ദിരത്തിലേക്ക് ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. കുഴൽകിണറുകൾ വറ്റിയതിനാൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സദാശിവപുരത്തെ താമസസ്ഥലത്തും ഇതേ അവസ്ഥ തന്നെയാണ്. തിരക്കുള്ള ബംഗളൂരു നഗരത്തിൽ കുടിവെള്ള ലോറികൾ കുതിക്കുന്ന കാഴ്ച സാധാരണമായിക്കഴിഞ്ഞു. ജലക്ഷാമം വർധിച്ചതോടെ ടാങ്കർ ഒന്നിന് 700 മുതൽ 1500 വരേയാണ്…

Read More

മരുന്ന് ക്ഷാമത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം; മരുന്ന് ഉണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രി

സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തിൽ നിയമസഭയിൽ ബഹളം. ആശുപത്രികളിൽ മരുന്ന് ഇല്ലെന്നായിരുന്നു അനൂപ് ജേക്കബ് എംഎൽഎയുടെ പരാമർശം. ആശുപത്രിയിൽ മരുന്ന് ഉണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി മറുപടി നൽകി. എംഎൽഎ സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പരാമർശം പിൻവലിക്കണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു.  ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് കൊടുക്കുന്നതായി സിഎജി റിപ്പോർട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ചൂണ്ടിക്കാണിച്ചു. കെഎംസിൽ കെടുകാര്യസ്ഥതയാണന്നും കോടിക്കണക്കിന് രൂപയാണ് കമ്പനികൾക്ക് കിടുക്കൻ ഉള്ളതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. എന്നാൽ മരുന്ന് സംഭരണത്തിനു മികച്ച സംവിധാനം ഉള്ളത്…

Read More

ഇന്ത്യ 2050 ഓടെ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്

ഇന്ത്യ 2050 ഓടെ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്.  2016ൽ ജലക്ഷാമം നേരിടുന്ന ആഗോള നഗര ജനസംഖ്യ 933 ദശലക്ഷമാണെങ്കിൽ, 2050ഓടെ 170 -240 കോടി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു.  യുഎൻ 2023 ജല സമ്മേളനത്തിന് മുന്നോടിയായി ചൊവ്വാഴ്ച പുറത്തിറക്കിയ ‘യുണൈറ്റഡ് നേഷൻസ് വേൾഡ് വാട്ടർ ഡെവലപ്‌മെന്റ് റിപ്പോർട്ട് 2023: ജലത്തിനായുള്ള പങ്കാളിത്തവും സഹകരണവും’ എന്ന റിപ്പോർട്ടിൽ ജലസമ്മർദ്ദത്തിൽ ജീവിക്കുന്ന 80% ആളുകളും ഏഷ്യയിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.  ഏറ്റവും അധികം…

Read More

ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമ സാധ്യത; അടിയന്തരയോ​ഗം വിളിച്ച് കിം ജോങ് ഉൻ

ഉത്തരകൊറിയയിൽ ക്ഷാമമുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഭരണാധികാരി കിം ജോങ് ഉൻ ഉദ്യോ​ഗസ്ഥരുടെ  അടിയന്തരയോ​ഗം വിളിച്ചെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം മറികടക്കാൻ കാർഷിക ഉത്പാദന പരിഷ്കരണം നടപ്പാക്കാനാണ് കിം ജോങ് ഉന്നിന്റെ ശ്രമം. ഇതു സംബന്ധിച്ച് സർക്കാർ പ്രതിനിധികളുമായി ഇന്നലെ ചർച്ച നടത്തിയതായി ഉത്തരകൊറിയന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം ഉടലെടുക്കുന്നതായി നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഉത്തരകൊറിയയുടെ സ്ഥിതി മോശമാണെന്ന്  ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. ഇതിനിടയിലാണ് ഉദ്യോ​ഗസ്ഥരുടെ യോഗം വിളിച്ച് കിം രം​ഗത്തെത്തിയത്. ഈ വർഷം ധാന്യ ഉത്‍പാദനം…

Read More