പ്രാഥമിക തൊഴിൽ പെർമിറ്റ് ജോലി ചെയ്യാനുള്ള അനുമതിയല്ല: യുഎഇ സ്വദേശിവൽക്കരണ മന്ത്രാലയം

പ്രാഥമിക തൊഴിൽ പെർമിറ്റ്, ജോലി ചെയ്യുന്നതിനുള്ള അനുമതിയല്ലെന്നു യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. താമസ കുടിയേറ്റ വകുപ്പിൽ നിന്നു വീസ ലഭിച്ച ശേഷം മാത്രമേ ജോലിയിൽ പ്രവേശിക്കാവൂ. വീസ നടപടികൾക്കുള്ള അനുമതി മാത്രമാണു തൊഴിൽ പെർമിറ്റ്. വീസ ലഭിച്ച ശേഷം വൈദ്യ പരിശോധന പൂർത്തിയാക്കി തൊഴിൽ കരാറും ഒപ്പിട്ട ശേഷമേ ജോലിയിൽ പ്രവേശിക്കാവൂ.  ലേബർ കാർഡ് ലഭിക്കുന്നതോടെ മാത്രമേ നിയമനം നിയമാനുസൃതമാകു എന്നും മന്ത്രാലയം അറിയിച്ചു. തൊഴിൽ പെർമിറ്റിന്റെ ബലത്തിൽ നിയമനം നടത്തുന്നതു കുറ്റകരമാണ്….

Read More