
ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ; ദക്ഷിണാഫ്രിക്ക ചെറിയ സ്കോറിന് പുറത്ത്
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ചെറിയ സ്കോറിന് പുറത്ത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ 116 റൺസെടുത്തു. 10 ഓവറിൽ 37 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത അർഷദീപ് സിങ്ങും എട്ട് ഓവറിൽ 27 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ആവേശ് ഖാനുമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ശേഷിച്ച വിക്കറ്റ് കുൽദീപ് യാദവും വീഴ്ത്തി. 33 റൺസെടുത്ത ആൻഡൈൽ ഫെഹ്ലുക്വായോവാണ് പ്രൊട്ടീസ് നിരയിൽ ടോപ് സ്കോറർ. 28 റൺസെടുത്ത ടോണി ഡി റോർസിയും…