
പ്രധാനമന്ത്രിയെ പരിഹസിച്ച് ഹൃസ്വനാടകം അവതരിപ്പിച്ച സംഭവം ; വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നെന്ന് ഹൈക്കോടതി
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ഹ്രസ്വ നാടകമവതരിപ്പിച്ചതിൽ പരിപാടി സംബന്ധിച്ച് കമ്മിറ്റി വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നെന്ന് ഹൈക്കോടതി. രാജ്യത്തിന്റെ അഖണ്ഡത മുൻനിർത്തിയാകണം പരിപാടിയെന്നായിരുന്നു നിർദേശം. ദേശീയ ഐക്യമെന്ന സന്ദേശം പകരണമെന്നും നിർദേശിച്ചിരുന്നു. ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്. നാടകത്തിന്റെ ഭാഗമായ ജീവനക്കാർക്കെതിരെ നടപടി എടുത്തതായും വാർത്താകുറിപ്പിൽ പറയുന്നു. റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്ര പദ്ധതികളെയും അധിക്ഷേപിച്ചെന്നായിരുന്നു പരാതി. നാടകത്തിന്റെ സംഭാഷണം എഴുതിയ അസിസ്റ്റന്റ് രജിസ്ട്രാർ ടി.എ സുധീഷ്, കോർട്ട്കീപ്പർ പി.എം സുധീഷ്…