മാസ്റ്റർപ്ലാൻ വെട്ടിച്ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കണം; മാസ്റ്റർപ്ലാൻ പൂർണമായും നടപ്പിലാക്കണം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ വികസനത്തിൽ ശശി തരൂർ

തലസ്ഥാനത്തെ സൗത്ത്,  സെൻട്രൽ, നോർത്ത്  റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമാക്കിയുള്ള  മാസ്റ്റർ പ്ലാൻ വെട്ടിച്ചുരുക്കാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം തിരുത്തണമെന്നും മാസ്റ്റർപ്ലാൻ പൂർണമായും നടപ്പിലാക്കണമെന്നും ശശി തരൂർ എം പി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം കേന്ദ്ര  റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. തിരുവനന്തപുരത്തെ റെയിൽവെ വികസനം ഉറപ്പുവരുത്തുമെന്നും ശശി തരൂർ എംപി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾക്ക് മുകളിൽ നിർമിക്കുന്ന വിശ്രമ മുറികളുടെയും മറ്റും വിസ്തൃതി വെട്ടികുറയ്ക്കാനുള്ള റെയിൽവെയുടെ തീരുമാനം പുന:പരിശോധിക്കണം….

Read More

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; ഏഴ് പേർക്ക് ദാരുണാന്ത്യം

ഇരുനില കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സിദ്ധാർത്ഥ് കോളനിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. താഴത്തെ നിലയിൽ ഇലക്ട്രിക്കൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന കടയിലാണ് തീപിടിച്ചത്. തുടർന്ന് കുടുംബം താമസിച്ചിരുന്ന മുകളിലത്തെ നിലയിലേക്കും തീ പടരുകയായിരുന്നു. പാരിസ് ഗുപ്ത, നരേന്ദ്ര ഗുപ്ത,  മഞ്ജു പ്രേം ഗുപ്ത, അനിത ഗുപ്ത, പ്രേം ഗുപ്ത, വിധി ഗുപ്ത, ഗീത ഗുപ്ത എന്നിവരാണ് മരിച്ചത്. സംഭവം…

Read More

ബാലതാരം കമൽ ദത്തേയെ പ്രധാന കഥാപാത്രമാക്കി നിധിൻ എൻ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം “മിറാഷ്”

“ഒരാൾക്ക് യഥാർത്ഥ ജീവിതം ഇല്ലെങ്കിൽ, അയാൾ മരീചികകളിലൂടെയാണ് ജീവിക്കുന്നത്. അത് ഒന്നുമില്ലാത്തതിനേക്കാൾ മികച്ചതാണ്.” ഇവിടെ ആരംഭിക്കുന്നു “മിറാഷ് “. ബാലതാരം കമൽ ദത്തേയെ പ്രധാന കഥാപാത്രമാക്കി നിധിൻ എൻ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് “മിറാഷ്”. ക്ലൗഡ് വാക്കറിന്റെ ബാനറിൽ പ്രിയദർശിനി പി എം നിർമ്മിക്കുന്ന ഈ രണ്ടാമത്തെ ചിത്രത്തിൻ്റെ ഛായാഗ്രഹണം റിതു ഹർഷൻ നിർവ്വഹിക്കുന്നു. ഭാവനയുടെയും യാഥാർത്ഥ്യത്തിൻ്റെയും മണ്ഡലങ്ങളിലേക്കുള്ള ഒരു യാത്രയ്ക്കായി കാത്തിരിക്കുന്നതിന്റെ നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ സുബിൻ സുരേഷ് എഴുതുന്നു. സംഗീതം-ഋത്വിക്…

Read More

ഓൺലൈൻ സൈബർ തട്ടിപ്പിനെതിരെ ജാഗ്രത നിർദ്ദേശവുമായി കേരള പൊലീസ്

സൈബർ ബോധവൽക്കരണത്തിനായി ഹ്രസ്വചിത്രവുമായി കേരള പൊലീസ്. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ ഓൺലൈൻ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ കഴിയൂവെന്നും സൈബർ തട്ടിപ്പിൽ പെട്ടുപോയാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പൊലീസിനെ ബന്ധപ്പെട്ടാൽ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ സാധ്യത ഏറെയാണ് എന്നും കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. 2 മിനിറ്റും 16 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ മമ്മൂട്ടിയും മുന്നറിയിപ്പ് സന്ദേശം നൽകുന്നുണ്ട്. അൻഷാദ് കരുവഞ്ചാൽ ആണ് സംവിധാനം.രാജേഷ് രത്നാസ് ആണ് ഛായാഗ്രഹണം…

Read More

” ടോപ് സീക്രട്ട് ” ഡിസംബർ 31-ന് റിലീസ് ചെയ്യുന്നു

കുട്ടീസ് ഇൻറർനാഷണൽ ബാനറിൽ തമ്പിക്കുട്ടി ചെറുമടക്കാല നിർമ്മിച്ച ഫസൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ടോപ് സീക്രട്ട് “എന്ന ഹ്രസ്വ സിനിമ ഡിസംബർ 31-ന് രാവിലെ 10 30-ന് മില്ലനീയം ഓഡിയോസ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നു. പൂർണ്ണമായും ദുബായിൽ ചിത്രീകരിച്ച ഈ സസ്പെൻസ് ത്രില്ലർ സിനിമയിൽ യുഎഇയിലെ പ്രശസ്തരായ ഇൻസ്റ്റാഗ്രാം ഫെയ്സ്ബുക്ക് റിൽസിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ജാസിൽ ജാസി, സുബൈബത്തുൽ അസ്ലമിയ, ശബാന, സിഞ്ചൽ സാജൻ,നിസാമുദ്ദീൻ നാസർ, തമ്പിക്കുട്ടി മോൻസ് ഷമീർ ദുബായ് തുടങ്ങിയവർ പ്രധാന…

Read More

മുഖ്യവേഷത്തിൽ പി.ആർ. ഒ: ഏ.എസ്. ദിനേശ്ച; ‘സ്‌നിഗ്ദ്ധം’ സൈന മൂവീസ്സിലൂടെ റിലീസ് ചെയ്തു

പ്രശസ്ത പി ആര്‍ ഒ എ എസ്സ് ദിനേശിനെ കേന്ദ്ര കഥാപാത്രമാക്കി ഫീല്‍ ഗുഡ് ഫിലിംസിനുവേണ്ടി രവി കേശവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സ്‌നിഗ്ദ്ധം’ എന്ന ഹ്രസ്വ ചിതം സൈന മൂവീസ്സിലൂടെ റിലീസായി. പ്രിയപ്പെട്ട മകള്‍ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം വീട് വിട്ടിറങ്ങിയപ്പോഴും ശേഷം മകളുടെ തകര്‍ന്ന ജീവിതാവസ്ഥയും നേരിടാന്‍ കഴിയാതെ മനസിന്റെ താളം തെറ്റിയ ഒരച്ഛന്റെ നേര്‍ക്കാഴ്ചകളാണ് ഈ ഹ്രസ്വചിത്രത്തില്‍ദൃശ്യവല്‍ക്കരിക്കുന്നത്. മാനസിക നിലതെറ്റിയ അച്ഛനായി ദിനേശും മകളായി അഖില അനോക്കിയും വേഷമിടുന്നു.നിഷ അരവിന്ദ്, ശീലശ്രീ, സുധി എബ്രഹാം,…

Read More