ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം; മരിച്ചത് തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികള്‍

ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തിന് വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം.

Read More

ഷൊർണ്ണൂരിൽ വൻ ചുഴലിക്കാറ്റ്; നാശനഷ്ടങ്ങളേറെ

പാലക്കാട് ഷൊര്‍ണ്ണൂരിലുണ്ടായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടങ്ങള്‍. പ്രദേശത്തെ 60 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഇടിമിന്നലോടെ ശക്തമായി കാറ്റ് ആഞ്ഞ് വീശുകയായിരുന്നു. നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു വീണു. ആളപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം.

Read More