
ഷോപ്പിങ് കേന്ദ്രമായി മുഖം മിനുക്കാനൊരുങ്ങി ബഹ്റൈൻ വിമാനത്താവളം
ടൂറിസം വികസനത്തിനും ബിസിനസ് രംഗത്തിനും ഉണർവേകിക്കൊണ്ട് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വിനോദ, ഷോപ്പിങ് കേന്ദ്രം കൂടിയായി മാറുന്നു. യാത്രക്കാർക്കും അതുപോലെതന്നെ ഉപഭോക്താക്കൾക്കും ഒരുപോലെ പ്രിയങ്കരമായ ഇടമാക്കി ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിനെ (ബി.ഐ.എ) മാറ്റുകയാണ് ലക്ഷ്യമെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു. ഇത് പ്രാദേശിക ബിസിനസുകൾക്കും ഉൽപന്നങ്ങൾക്കും പ്രോത്സാഹനമാകും. ആവേശകരമായ ഷോപ്പിങ് അനുഭവം നൽകുന്ന മൾട്ടി ഫങ്ഷണൽ സൗകര്യമൊരുക്കുക എന്നതാണ് ഈ പരിവർത്തനത്തിന്റെ പ്രധാന ലക്ഷ്യം. ബഹ്റൈനിന്റെ വിഷൻ 2030 നോടനുബന്ധിച്ചാണ്…