ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ബോട്ടിന്റെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു; ഡാറ്റ ഡാര്‍ക്ക് വെബ്ബില്‍ വിൽപ്പനയ്ക്ക്

 75 ലക്ഷം ബോട്ട് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു, ഈ വിവരങ്ങൾ ഇപ്പോൾ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്കുണ്ട്. ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ബോട്ടിന്റെ ഉപഭോക്താവാണോ നിങ്ങള്‍? ഏതെങ്കിലും ഉത്പന്നം വാങ്ങുന്നതിനിടെ ഇമെയില്‍ ഐഡി, കോണ്‍ടാക്ട് നമ്പര്‍ എന്നിങ്ങനെയുള്ള വ്യക്തിപരമായ വിവരങ്ങള്‍ ബോട്ടിന് കൊടുത്തിരുന്നോ? എങ്കില്‍ നിങ്ങൾ സൂക്ഷിക്കണം. ബോട്ട് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫോര്‍ബ്‌സ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, കസ്റ്റമര്‍ ഐഡി ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ചോർന്നത്. ഷോപ്പിഫൈ ഗയ് എന്ന ഹാക്കറാണ്…

Read More