ജമ്മു കശ്മീർ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒളിച്ചിരിക്കുന്ന ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി സൈന്യം

ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. തെക്കൻ കശ്മീരിലെ ചോട്ടിഗാം മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. വനത്തിനുള്ളിൽ രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

Read More

ജമ്മുകശ്മീരിൽ ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഭീകരാക്രമണം. രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹർമേനിലാണ് ഭീകരാക്രമണം ഉണ്ടായത്. യുപി സ്വദേശികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗ്രനേഡ് ആക്രമണം നടത്തിയ ലഷ്കർ ഇ തൊയ്ബ ഭീകരൻ ഇമ്രാൻ ബഷീർ ഗനി അറസ്റ്റിലായതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഷോപ്പിയാനിൽ ശനിയാഴ്ച ഒരു കശ്മീരി പണ്ഡിറ്റിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടക്കുന്നത്

Read More