മലപ്പുറത്ത് ഫ്രിജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; യുവാവിന് ദാരുണാന്ത്യം

മലപ്പുറം, ഊര്‍ക്കടവിൽ ഫ്രിജ് റിപ്പയറിങ് കടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്. ഫ്രിജ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘം സംഭവസ്ഥലത്ത് ഉടന്‍ പരിശോധന നടത്തും. ഇതിനു ശേഷം മാത്രമേ പൊട്ടിത്തെറിക്കുള്ള യഥാർഥ കാരണം വ്യക്തമാവുകയുള്ളൂ. കടയുടെ നടത്തിപ്പുകാരനാണ് മരിച്ച റഷീദ്. പൊട്ടിത്തെറിയുടെ സമയത്ത് പരിസരത്ത് നിരവധിപ്പേര്‍ ഉണ്ടായിരുന്നുവെങ്കിലും കടയ്ക്കുള്ളിൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ…

Read More

ഡൽഹിയിലെ ലഹരി വേട്ട; രണ്ടുപേർ കൂടി അറസ്റ്റിൽ

ഡൽഹിയിൽ ഇന്നലെ നടന്ന ലഹരി വേട്ടയുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. ഇന്ത്യൻ വംശജരായ രണ്ട് യുകെ പൗരന്മാരാണ് അറസ്റ്റിലായത്. നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടിയാണ് ലഹരി മരുന്നുകൾ കൊണ്ടുവന്നത്. വിനോദ മേഖലയിലെ വലിയ പേരുകൾ പുറത്തു വരാനുണ്ടെന്നാണ് ഡൽഹി പോലീസ് സെപ്ഷ്യൽ സെൽ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വലിയ ലഹരി വേട്ടയാണ് ഡൽഹി പോലീസ് സെപ്ഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്. 2000 കോടി വിലവരുന്ന കൊക്കെയ്ൻ ഇന്നലെ പോലീസ് പിടിച്ചെടുത്തിരുന്നു. ഡൽഹിയിൽ നിന്ന്…

Read More

കടയിലേക്ക് ആകർഷിക്കാൻ മോശം വാക്കുകളും ദ്വയാർത്ഥ പ്രയോഗവും; മിഠായിത്തെരുവിലെ കച്ചവടക്കാർക്കെതിരെ സ്ത്രീകളുടെ പരാതി

കോഴിക്കോട് മിഠായിത്തെരുവിലെ ഒരു വിഭാഗം കച്ചവടക്കാർക്കെതിരെ പരാതികൾ വ്യാപകമായതോടെ നടപടിക്കൊരുങ്ങി പൊലീസ്. എസ്എം സ്ട്രീറ്റിൽ സാധനങ്ങൾ വാങ്ങാനായി എത്തുന്നവരെ കടയിലേക്ക് ആകർഷിക്കാനായി തടഞ്ഞ് നിർത്തുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് പരാതിയുയർന്നിരുന്നു. പലപ്പോഴും ദ്വയാർത്ഥം വരുന്ന പദങ്ങൾ പോലും കച്ചവടക്കാർ ഉപയോഗിക്കുന്നുവെന്നാണ് പരാതി. കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. മുന്നോട്ടുപോകാൻ വിടാതെ, തടഞ്ഞുനിർത്തിക്കൊണ്ടാണ് വിളിച്ചുകയറ്റുന്നവർ നിൽക്കുന്നത്. ഇത് തെരുവിലേക്കും കടകളിലേക്കും എത്തുന്നവരെ അകറ്റുകയാണ് ചെയ്യുകയെന്ന് അവർ ചൂണ്ടിക്കാട്ടി. കടകളിൽനിന്ന്…

Read More

പാലക്കാട് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; എസ്‌ഐയ്ക്കും സിപിഒയ്ക്കും പരിക്ക്

പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. പാലക്കാട് ആര്യമ്പാവിൽ ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന എസ്‌ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്‌ഐ ശിവദാസൻ, സിപിഒ ഷെമീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. നാട്ടുകല്ലിൽ നിന്ന് ശ്രീകൃഷ്ണപുരത്തേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ജീപ്പിൻറെ മുൻഭാഗത്ത് കാര്യമായ കേടുപാടുകൾ സംഭവിച്ചു. കടയക്കും കേടുപാട് സംഭവിച്ചു.

Read More

നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; തൃശൂരിൽ ഒരാൾക്ക് ദാരുണാന്ത്യം

തൃശൂർ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ജില്ലയിലെ ചാഴൂരിൽ തെക്കേലിന് സമീപമാണ് അപകടമുണ്ടായത്. പഴുവിൽ സ്വദേശി വേളൂക്കര ഗോപി (60) ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ആൽ സ്റ്റോപ്പിന് സമീപം വളവിൽ തട്ടുകടയിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻഭാഗം പൂർണമായും തകർന്നു. രണ്ട് ഇരുചക്ര വാഹനങ്ങൾക്കും കേടുപറ്റി. എതിർവശത്തുള്ള ഹോട്ടലിൽനിന്ന് ചായ കുടിച്ചശേഷം തട്ടുകടയുടെ മുന്നിൽ പത്രം…

Read More

തൃശൂരിലെ പെറ്റ് ഷോപ്പിൽ വൻ കവര്‍ച്ച

തൃശൂരിലെ പെറ്റ് ഷോപ്പിൽ വൻ കവര്‍ച്ച.പെരിങ്ങാവ് എസ്.എൻ. പെറ്റ്സ് ഷോപ്പിലാണ് കവര്‍ച്ച നടന്നത്. സ്ഥാപനത്തിലുണ്ടായിരുന്ന മുന്തിയ ഇനത്തില്‍പെട്ട ആറ് വളര്‍ത്തു നായകളെയും വിദേശയിനത്തില്‍പെട്ട അഞ്ച് പൂച്ചകളെയും കവര്‍ന്നു. ഒരു ലക്ഷം രൂപ വിലവരുന്ന നായകളെയും പൂച്ചകളെയുമാണ് കവര്‍ന്നത്. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുഖം മുറച്ചുകൊണ്ട് കടയില്‍ കയറിയ യുവാവിന്‍റെ ദൃശ്യങ്ങളാണുള്ളത്. കൂട് തുറന്നശേഷം നായ് കുഞ്ഞുങ്ങളെ എടുത്ത് ചെറിയ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പൂച്ചകളെയും പിടിച്ചുകൊണ്ടുപോയി. സംഭവത്തില്‍ സ്ഥാപനം ഉടമ പൊലീസില്‍ പരാതി നല്‍കി. പൊലീസ്…

Read More

ലൈസൻസ് ഇല്ല; ‘മഞ്ഞുമ്മൽ ബോയ്സ്’ ചായക്കട പൊലീസ് പൂട്ടിച്ചു

മഞ്ഞുമ്മൽ ബോയ്സ്’ എന്ന പേരിൽ തുടങ്ങിയ ചായക്കട പൊലീസ് പൂട്ടിച്ചു. മഞ്ഞുമ്മൽ മാടപ്പാ‌‌ട്ട് റോഡിൽ ബവ്റിജ് ഷോപ്പിനു സമീപം വല്ലാർപാടം കണ്ടെയ്നർ റോഡിനരികിലുളള ചായക്കടയാണ്  പൊലീസ് പൂട്ടിച്ചത്.  ചേരാനല്ലൂർ സ്വദേശികൾ തുടങ്ങിയ ചായക്കടയ്ക്ക് ആവശ്യമായ ലൈസൻസുകളുണ്ടായില്ല. സ്ഥാപനത്തിനു ലൈസൻസ് നൽകിയിട്ടില്ലെന്നു നഗരസഭയും പൊലീസിനെ അറിയിച്ചു. അനുമതിപത്രങ്ങൾ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നും പൊലീസ് പറഞ്ഞു. നടത്തിപ്പുകാരുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് നടപടിക്കു കാരണമായി. കേരളത്തില്‍ ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ് തരംഗമാണല്ലോ, അങ്ങനെ ചായക്കടയ്ക്ക് ആ പേര് തന്നെ ഇടാന്‍ തീരുമാനിക്കുകയായിരുന്നു ചേരാനല്ലൂർ…

Read More

നമ്മളൊക്കെ എന്ത്..; 1,600 വർഷം പഴക്കമുള്ള മദ്യശാല; ആരെയും അദ്ഭുതപ്പെടുത്തും കാഴ്ചകൾ

ഗ്രീ​സി​ലെ പു​രാ​ത​ന ന​ഗ​ര​മാ​യ സി​സി​യോണിൽ ഗവേഷകർ വൻ കണ്ടെത്തിൽ നടത്തി. സി​സി​യോ​ണി​ൽ റോ​മ​ൻ കാ​ല​ഘ​ട്ട​ത്തി​ലെ ഒ​രു ​വൈ​ൻ ഷോ​പ്പ് ആ​ണു ഖനനത്തിൽ ക​ണ്ടെ​ത്തി​യ​ത്. വൈ​ൻ ഷോ​പ്പി​ന് 1,600 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നു ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. അ​തൊ​രു സാ​ധാ​ര​ണ വൈ​ൻ ഷോ​പ്പ് ആ​യി​രു​ന്നി​ല്ല. അ​ക്കാ​ല​ത്തെ ആ​ഡം​ബ​ര മ​ദ്യ​ശാ​ല​ക​ളി​ലൊ​ന്നാ​യി​രു​ന്നു അ​ത്. പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ലോ ആ​ക്ര​മ​ണ​ത്തി​ലോ ആ​യി​രി​ക്കാം മ​ദ്യ​ശാ​ല ത​ക​ർ​ന്ന​തെ​ന്നും അ​വ​ർ പ​റ​യു​ന്നു. കാ​ന​ഡ​യി​ലെ വി​ൽ​ഫ്രി​ഡ് ലോ​റി​യ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പു​രാ​വ​സ്തു ഗ​വേ​ഷ​ക​നാ​യ സ്കോ​ട്ട് ഗാ​ലി​മോ​റും ഓ​സ്റ്റി​ൻ കോ​ള​ജി​ലെ ക്ലാ​സി​ക് പ​ണ്ഡി​ത​നാ​യ മാ​ർ​ട്ടി​ൻ…

Read More

മോമോസിനൊപ്പം കൂടുതൽ ചമ്മന്തി ആവശ്യപ്പെട്ടു; കടക്കാരൻ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഡൽഹിയിൽ മോമോസിനൊപ്പം കൂടുതൽ ചമ്മന്തി ആവശ്യപ്പെട്ട യുവാവിനെ കടയുടമ കുത്തിപ്പരിക്കേൽപ്പിച്ചു. ഭികം സിംഗ് കോളനിയിലാണ് സംഭവം. ചമ്മന്തി ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായ കടയുടമ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ് ഭികം സിംഗ് കോളനിയിലെ ഫാർഷ് ബസാർ ഏരിയയിലെ തിരക്കേറിയ സ്ഥലത്ത് വച്ചാണ് അക്രമം ഉണ്ടായത്. കൂടുതൽ ചമ്മന്തി ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവും മോമോസ് കോർണർ ഉടമയും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ കടയുടമ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജിടിവി…

Read More

തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു; 3 കടകളും ബൈക്കുകളും കത്തിനശിച്ചു

തിരുവനന്തപുരം കരമന തമലത്ത് ദീപാവലിക്കുവേണ്ടി ഒരുക്കിയ പടക്കക്കടയ്ക്ക് തീപിടിച്ച് 3 കടകൾ കത്തിനശിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെ ചന്ദ്രിക സ്റ്റോർ എന്ന കടയിലാണ് തീപിടിച്ചത്. കടയ്ക്ക് മുമ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും കത്തിനശിച്ചു. ആർക്കും കാര്യമായ പരിക്കില്ല. പടക്കക്കടയ്ക്ക് പുറമെ, ഇതിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പലചരക്ക് കടയും സ്റ്റേഷനറി കടയുമാണ് കത്തിയത്. മൂന്നു കടയും തമലം സ്വദേശി രാധാകൃഷ്ണൻ നായരുടേതാണ്. ഈ കടകളിൽ ശനിയാഴ്ച ലഭിച്ച ഒന്നരലക്ഷത്തോളം രൂപയും കത്തിപ്പോയി. സാധനങ്ങളുടെ നഷ്ടം മാത്രം 50 ലക്ഷം…

Read More