പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ വെടിവെച്ച് മുൻ സൈനികൻ; ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്ക്

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ വെടിവെച്ച് പരിക്കേൽപ്പിച്ച മുൻ സൈനികൻ അറസ്റ്റിൽ. ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. 47 കാരനായ മുൻ സൈനികന്റെ ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് സംഭവം. ബുരാരിയിൽ നിന്നുള്ള വിമുക്തഭടൻ രവീന്ദ്രയാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച രവീന്ദ്രയെ രണ്ടു പേർ ചോദ്യം ചെയ്തു. ഇതേതുടർന്ന് മൂവരും തമ്മിൽ തർക്കമുണ്ടായി. രൂക്ഷമായതോടെ വെടിവയ്പ്പിൽ കലാശിക്കുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രവീന്ദ്ര തൻ്റെ കയ്യിൽ കരുതിയ തോക്ക് ഉപയോഗിച്ച് രണ്ടു റൗണ്ട് വെടിയുതിർത്തതായി…

Read More