തൽസമയം ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി

പ്രശസ്ത പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അരവിന്ദൻ നെല്ലുവായ് കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച പുതിയ ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി. പ്രകൃതി രമണീയമായ നെല്ലുവായ് ഗ്രാമത്തിൻ്റെ കഥ പറയുന്ന ചിത്രമാണിത്. പ്രകൃതിയും മനുഷ്യനും മണ്ണും ആവാസവ്യവസ്ഥയും ഈ കഥയിലൂടെ ഓർമ്മപ്പെടുത്തുന്നു. കാർഷിക ഗ്രാമത്തിലെ കർഷക കുടുംബസ്ഥനായ സഹദേവൻ്റെയും മകൾ ജയയയുടെയും ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം അരവിന്ദൻ ഫെയ്സ് ഗ്യാലറിയുടെ ബാനറിൽ ഒരു ജനകീയ സിനിമയായിട്ടാണ് പ്രദർശനത്തിന് എത്തിക്കുന്നത്. ഛായാഗ്രഹകൻ മണികണ്ഠൻ വടക്കാഞ്ചേരി- ക്യാമറയും, സജീഷ് നമ്പൂതിരി (ചേതന)-…

Read More

സയൻസ് ഫിക്ഷൻ കോമഡി ചിത്രം ‘ഗഗനചാരി’; ഉടൻ പ്രദർശനത്തിനെത്തുന്നു

ഗോകുൽ സുരേഷ്, അജു വർഗ്ഗീസ്, കെ ബി ഗണേഷ് കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ ‘ഗഗനചാരി ‘ഉടൻ പ്രദർശനത്തിനെത്തുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനാർക്കലി മരിയ്ക്കാർ നായികയാവുന്നു. ‘സാജൻ ബേക്കറി’ക്ക് ശേഷം അരുൺ ചന്ദു ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുർജിത്ത് എസ് പൈ നിർവഹിക്കുന്നു.സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ഡയറക്ടർ ശിവ, സംവിധായകൻ അരുൺ ചന്ദു എന്നിവർ ചേർന്ന് തിരക്കഥ…

Read More

നായകരായി സുധീഷും ജിനീഷും; ‘മൈൻഡ്പവർ മണിക്കുട്ടൻ’; ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കുന്നു

മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ ജിനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി.ജെ ഫ്‌ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്, സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമിച്ച് വിഷ്ണു ശർമ്മ സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടൈനർ ചിത്രമാണ് ‘മൈൻഡ്പവർ മണിക്കുട്ടൻ’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഏറെ സംഗീത പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. ചിങ്ങം ഒന്നിന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ ഡെൽഹി,ഗോവ, കുളുമണാലി…

Read More

അമേരിക്കയിൽ വെടിവയ്പ്പ് 2 പേർ മരിച്ചു, 5 പേർക്ക് പരുക്ക്

അമേരിക്കയിൽ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. വിര്‍ജിനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റിക്കടുത്തായിരുന്നു വെടിവയ്പ്പ്. ഹൈസ്‌കൂളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടെയായിരുന്നു അക്രമം. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Read More

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് പൂർത്തിയായി. ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. വളരെയധികം ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. . മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ഉടൻ തന്നെ പ്രഖ്യാപിക്കും. റിലീസ് തീയതിയും തുടർന്നുള്ള അപ്‌ഡേറ്റുകളുംഅണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. നിവിൻ പോളിക്ക് ഒപ്പം ജാഫർ…

Read More

യുഎസിലെ ടെക്‌സസിലെ മാളിൽ വെടിവയ്പ്; 9 പേർ കൊല്ലപ്പെട്ടു

യുഎസിലെ ടെക്‌സസിലെ മാളിലുണ്ടായ വെടിവയ്പ്പിൽ 9 പേർ കൊല്ലപ്പെട്ടു. 7 പേർക്ക് പരുക്കേറ്റു. അക്രമിയെ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മാൾ പൊലീസ് നിയന്ത്രണത്തിലാണ്. ഡാലസിൽനിന്ന് 25 മൈൽ (40 കിലോമീറ്റർ) വടക്കുള്ള അലൻ നഗരത്തിലെ ഷോപ്പിങ് മാളിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് വെടിവയ്പ് ഉണ്ടായത്. ‘പറഞ്ഞറിയിക്കാനാവാത്ത ദുരന്തം’ എന്നാണു ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് വെടിവയ്പിനെ വിശേഷിപ്പിച്ചത്.  

Read More

റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

പയ്യാവൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പള്ളത്ത് നാരായണൻ, രജീഷ് അമ്പാട്ട് എന്നിവരാണ് പിടിയിലായത്. നായാട്ടിനു പോയ പരത്തനാൽ ബെന്നിയെ ശനിയാഴ്ച പുലർച്ചെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നായാട്ടുസംഘത്തിൽ ഉണ്ടായിരുന്നവരാണ് അറസ്റ്റിലായത്. തോക്കിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ബെന്നിയും സുഹൃത്തുക്കളായ രജീഷ് അമ്പാട്ടും നാരായണനും ചേർന്ന് നായാട്ടിനായി ഏലപ്പാറ വനത്തിലേക്കു പോയത്. പാറപ്പുറത്ത് വിശ്രമിക്കുന്നതിനിടെ തോക്ക് താഴേയ്ക്ക് വീണ് ബെന്നിയുടെ വയറ്റിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്നവർ പൊലീസിന്…

Read More

‘ഇതൊരു രോ​ഗമാണ്’; അമേരിക്കയിൽ സ്കൂൾ വെടിവെപ്പിൽ പ്രതികരണവുമായി ജോ ബൈഡൻ

അമേരിക്കയിലെ ടെന്നിസിയിലുണ്ടായ വെടിവെപ്പിൽ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡൻ. ഇതൊരു രോ​ഗമാണെന്ന് വെടിവെപ്പിനെക്കുറിച്ച് ജോ ബൈഡൻ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണത്തിനെതിരെ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുകയാണ് ചെയ്യുന്നതെന്നും ജോ ബൈഡൻ പറഞ്ഞു.  ഇതൊരു അസുഖമാണ്. എന്താണ് എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. കുട്ടികളല്ലാതെ നിരവധി ആളുകളുണ്ടെന്ന് അറിയാം. ഇത് ഹൃദയഭേദകമാണ്. കുടുംബത്തിന്റെ പേടിസ്വപ്നമായിപ്പോയി-ബൈഡൻ പറഞ്ഞു. സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തോക്ക് അക്രമം തടയാൻ ഞങ്ങൾ കൂടുതൽ ചെയ്യേണ്ടതുണ്ട്….

Read More

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ വെടിവെയ്പ്പ്; 9 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു

പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഒൻപത് പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചു. അതേസമയം സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ഭീകരവിരുദ്ധ ആക്രമണങ്ങളുടെ തുടർച്ചയാണെന്ന് ഇസ്രായേൽ സൈന്യം വിശദീകരിച്ചു. വ്യാഴാഴ്ച രാവിലെ ജെനിൻ അഭയാർത്ഥി…

Read More

യുഎസിൽ വെടിവയ്പ്; രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു

യുഎസിൽ മൂന്നിടത്ത് ഉണ്ടായ വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടു. യുഎസിലെ അയോവയിൽ സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോവയിലെ ഡെസ് മോയ്നസിലെ യൂത്ത് ഔട്ട്റീച്ച് സെന്ററിൽ ഇന്ത്യൻ സമയം 3 മണിയോടെയാണ് സംഭവം. യുവജനങ്ങൾക്കായുള്ള പരിപാടിക്കിടെയാണ് വെടിവയ്പ്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ലെന്ന് ഡെസ് മോയ്‌നസ് പൊലീസ് അറിയിച്ചു. അതേസമയം, കലിഫോർണിയയിൽ ഹാഫ് മൂൺ ബേയിലെ രണ്ടു ഫാമുകളിൽ ഉണ്ടായ വെടിവയ്പിൽ 7 പേർ…

Read More