സൽമാൻ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്; അന്വേഷണം ആരംഭിച്ചു

ബോളിവുഡ് സിനിമ താരം സൽമാൻ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്നു പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ ഒരാൾ മോട്ടോർ സൈക്കിളിൽ ബാന്ദ്രയിലെ വീടിനുനേർക്കു വെടിയുതിർക്കുകയായിരുന്നു. ഇയാൾ പെട്ടെന്നുതന്നെ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ജയിലിൽക്കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ 10 അംഗ ഹിറ്റ്ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞവർഷം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടൽ ബിഷ്‌ണോയി സമൂഹത്തെ…

Read More

‘ഒരുപ്പോക്കൻ’ ചിത്രീകരണം പൂർത്തിയായി

ഇന്ദ്രൻസ്, ജാഫർ ഇടുക്കി,ജോണി ആൻറണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിനാരായണൻ കെ.എം സംവിധാനം ചെയ്യുന്ന ‘ഒരുപ്പോക്കൻ’ എന്ന ചിത്രത്തിൻറെ ചിത്രീകരണം കോട്ടയത്ത് പൂർത്തിയായി. സുധീഷ്, അരുൺ നാരായണൻ, സുനിൽ സുഖദ, സിനോജ് വർഗീസ്, കലാഭവൻ ജിൻറോ ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ ശിവദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുഗീഷ് മോൻ നിർമിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവഹിക്കുന്നു. സംഗീതം…

Read More

മമ്മൂട്ടി ചിത്രം ‘ബസൂക്ക’; ചിത്രീകരണം പൂർത്തിയായി

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി. 90 ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ഗെയിം ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്‌ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർത്ഥ് ആനന്ദ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോൻ വളരെ സുപ്രധാനമായൊരു…

Read More

ക്ലൈമാക്സ് ചിത്രീകരണം; വിജയ് 18ന് തിരുവനന്തപുരത്ത്

വിജയ് നായകനാവുന്ന ദ ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം (ഗോട്ട്) എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം 18ന് തിരുവനന്തപുരത്ത് ആരംഭിക്കും. രണ്ടാഴ്ച നീളുന്ന ചിത്രീകരണത്തിനായി 18ന് വിജയ് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആദ്യമായാണ് വിജയ് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. രാത്രിയിലാണ് ഏറെയും ചിത്രീകരണം. തിരുവനന്തപുരത്ത് തന്റെ ആരാധകരെ വിജയ് കാണുന്നുണ്ട്. വിജയ് എത്തുന്നവിവരം അതീവ രഹസ്യമായാണ് അണിയറ പ്രവർത്തകർ സൂക്ഷിച്ചിരിക്കുന്നത്. രണ്ടു മാസം മുൻപ് രജനികാന്ത് ചിത്രം…

Read More

കൊച്ചിയിലെ ബാറിലുണ്ടായ വെടിവെയ്പ്പ്; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി കതൃക്കടവിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ പിടിയിൽ. ഷമീർ, ദിൽഷൻ, വിജോയ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്. ബാർ മാനേജർക്കും ക്രൂരമായി മർദനമേറ്റു. രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി തർക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു.

Read More

കൊച്ചിയിലെ ബാറിൽ വെടിവെപ്പ്; 2 ജീവനക്കാർക്ക് വെടിയേറ്റു

കൊച്ചി കലൂർ കടവന്ത്രയിലെ ഇടശേരി ബാറിൽ വെടിവെപ്പ്. രണ്ട് ബാർ ജീവനക്കാർക്ക് പരിക്കേറ്റു. സിജിൻ, അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ബാറിൽ മദ്യപിക്കാനെത്തിയവരാണ് വെടി വെച്ചത്. ബാറിലെ മാനേജർക്ക് ക്രൂരമായി മർദനമേറ്റു. തിങ്കളാഴ്ച പുലർച്ചെ 12-മണിക്കായിരുന്നു ആക്രമണം. രാത്രി ബാറിലെത്തിയ സംഘം മാനേജർക്കെതിരെ അസഭ്യവർഷം നടത്തുകയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോ?ഗിച്ചാണ് വെടിയുതിർത്തതെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. വെടിയുതിർത്തശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ നിലവിൽ…

Read More

‘അയാൾ കൈപിടിച്ച് തിരിച്ചതോടെ മോഹൻലാലിന് ദേഷ്യം വന്നു’; കമൽ

രഞ്ജിത്ത് കഥയെഴുതിയ ചിത്രമായിരുന്നു മോഹൻലാലും നെടുമുടി വേണുവും പ്രധാന വേഷങ്ങൾ ചെയ്ത ഓർക്കാപ്പുറത്ത് എന്ന സിനിമ. ഫോർട്ട് കൊച്ചിയിൽ ഷൂട്ട് ചെയ്ത സിനിമയിൽ നായിക രമ്യ കൃഷ്ണനായിരുന്നു. കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകി കമൽ സംവിധാനം ചെയ്ത ഈ ചിത്രം കമലിന്റെ മറ്റ് ചിത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തവുമാണ്. മോഹൻലാലിനെ ആ കാലഘട്ടത്തിൽ ഇത്രയും സ്‌റ്റൈലിഷും ഫ്രീക്കായിട്ടും കണ്ട മറ്റൊരു ചിത്രമില്ല. മലയാളത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ സിനിമകളിൽ അണ്ടറേറ്റഡായ ഒന്നാണ് ഓർക്കാപ്പുറത്ത്. കമലും മോഹൻലാലും ഒന്നിച്ചപ്പോഴെല്ലാം പിറന്നത്…

Read More

മണിപ്പുരില്‍ ആറ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെച്ചശേഷം ജവാന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

മണിപ്പുരില്‍ അസം റൈഫിള്‍സ് ജവാന്‍ സഹപ്രവര്‍ത്തകരായ ആറുപേര്‍ക്ക് നേരെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഇന്‍ഡോ-മ്യാന്‍മര്‍ അതിര്‍ത്തിയിലായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തില്‍ ആറ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവരാരും മണിപ്പൂരികളല്ലെന്നുമാണ് അസം റൈഫിള്‍സ് പി.ആര്‍.ഒ അറിയിച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് ഇന്ന് രാവിലെ ചുരാചന്ദ്പൂരിലെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ജവാന്‍ സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം ജീവനൊടുക്കിയത്. ദക്ഷിണ മണിപ്പൂരിലെ അസം റൈഫിള്‍സ് ബറ്റാലിയനിലാണ് സംഭവം. ഇതിനിടെ മണിപ്പൂരില്‍ തുടരുന്ന വംശീയ സംഘട്ടനത്തിന്റെ…

Read More

ഏ​ഷ്യ​ൻ ഷോ​ട്ട്ഗ​ൺ ഷൂ​ട്ടി​ങ് നാ​ളെ മു​ത​ൽ

ഏ​ഷ്യ​ൻ ഷോ​ട്ട്ഗ​ൺ ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ശ​നി​യാ​ഴ്ച കു​വൈ​ത്തി​ൽ തു​ട​ക്ക​മാ​കും. ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് ഒ​ളി​മ്പി​ക് ഷൂ​ട്ടി​ങ് റേ​ഞ്ച് കോം​പ്ല​ക്‌​സി​ലാ​ണ് ടൂ​ർ​ണ​മെ​ന്റ്. ഒ​മ്പ​ത് ദി​വ​സം നീ​ളു​ന്ന മ​ത്സ​ര​ത്തി​ൽ 26 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് പു​രു​ഷ-​വ​നി​ത ഷൂ​ട്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കും. അ​ടു​ത്ത വേ​ന​ൽ​ക്കാ​ല​ത്ത് പാ​രി​സി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന സ​മ്മ​ർ ഒ​ളി​മ്പി​ക്സി​നു​ള്ള യോ​ഗ്യ​താ മ​ത്സ​രം കൂ​ടി​യാ​ണ് ടൂ​ർ​ണ​മെ​ന്റ്. 19 പു​രു​ഷ-​വ​നി​ത ഷൂ​ട്ട​ർ​മാ​ർ അ​ട​ങ്ങി​യ​താ​ണ് കു​വൈ​ത്ത് ടീം.

Read More

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്: ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളില്‍ 17-കാരൻ നടത്തിയ വെടിവെപ്പില്‍ ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും പരിക്കേറ്റു. അയോവ സംസ്ഥാനത്തെ പെറി ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. സ്ഥലത്തെത്തതിയ പോലീസ് വെടിവെപ്പുനടത്തിയ 17കാരനെ പരിക്കുകളോടെ കസ്റ്റഡിയിലെടുത്തു.

Read More