
മീറ്റിങിന്റെ സമയത്തൊക്കെ സൗമ്യൻ…; എത്താൻ വൈകിയപ്പോൾ ധനുഷ് ദേഷ്യപ്പെട്ടു; ദിവ്യ പിള്ള പറയുന്നു
ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തില്‍ പൃഥ്വിയുടെ നായികയായി. നടികർ ആണ് മലയാളത്തിൽ അവസാനമായി ദിവ്യയുടേതായി പുറത്തിറങ്ങിയ സിനിമ. തമിഴിൽ അടുത്തിടെ ദിവ്യ ചെയ്തത് രായൻ എന്ന സിനിമയാണ്. എസ്.ജെ സൂര്യയുടെ രണ്ടാം ഭാര്യയുടെ വേഷമാണ് ദിവ്യ പിള്ള ചെയ്തത്. ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രായൻ ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്….