മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് അബുദാബി ബാങ്കിൽ അക്കൗണ്ടില്ലെന്ന് പറയാൻ തന്‍റേടമുണ്ടോ?; തോമസ് ഐസക്കിനെ വെല്ലുവിളിച്ച് ഷോണ്‍ ജോര്‍ജ്

വിദേശ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നുവെന്ന് താൻ പരാതി നൽകിയ കമ്പനി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറേത് തന്നെയാണെന്ന് ഷോൺ ജോർജ്. താൻ പരാതിപ്പെട്ട എക്സാലോജിക് വേറെ കമ്പനിയാണെന്ന തോമസ് ഐസകിൻറെ പരാമർശം വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ഷോൺ പറഞ്ഞു. അബൂദബി കൊമേഴ്സ്യൽ ബാങ്കിൽ വീണ ടി, സുനീഷ് എം എന്നിവർ ചേർന്നുള്ല അക്കൗണ്ട് എക്സാലോജിക് കമ്പനിക്ക് ഇല്ലെന്ന് പറയാൻ ഐസകിന് തൻറേടമുണ്ടോ എന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ ഷോൺ ചോദിച്ചു. അല്ലെങ്കിൽ കേസ് കൊടുക്കണമന്നും ഷോൺ ആവശ്യപ്പെട്ടു….

Read More

 ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ; ലാവ്‌ലിനിൽ ക്ലീൻചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ: ഷോൺ ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്ത്. 2008ൽ ലാവ‌്‌ലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ആർ. മോഹൻ എന്ന ഉദ്യോഗസ്ഥൻ നിലവിൽ അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിൽ അംഗമാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. വർഷങ്ങളായി ഈ ആദായനികുതി വകുപ്പ് മുൻ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ അംഗമാണെന്നും ഷോൺ ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ഇടം ലഭിച്ചത് ഉദ്ദിഷ്ട കാര്യത്തിന്…

Read More

മാസപ്പടി വിവാദം കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കണം; ഷോൺ ജോ‍ർജിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മാസപ്പടി വിവാദം കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോ‍ർജ് നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി. സമാന ആവശ്യം ഉന്നയിച്ച് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിനും ഷോൺ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ കേന്ദ്രസർക്കാർ ഇന്ന് അറിയിക്കും.  മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക്, കൊച്ചിയിലെ സിഎം ആർ എൽ കമ്പനി, പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡിസി എന്നിവയ്ക്കെതിര അന്വേഷണത്തിനായി മുതിർന്ന ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര സർക്കാർ…

Read More

വീണക്കെതിരായ കേസ്: രാഹുലിന്റെ അറസ്റ്റ് അന്വേഷണത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുളള ശ്രമമെന്ന് ഷോൺ ജോർജ്

വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുളള ശ്രമമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റെന്ന് ഷോൺ ജോർജ്. എക്സാലോജിക്കിനെതിരായ അന്വേഷണം എത്തിക്കേണ്ടിടത്ത് എത്തിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ലെന്ന് ഷോൺ ജോർജ് കൂട്ടിച്ചേർത്തു.’എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ച് പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോർപറേറ്റ്…

Read More