
എൽഗാർ പരിഷത്ത് കേസിൽ ഷോമ സെൻ ജയിൽമോചിതയായി
എൽഗാർ പരിഷത്ത് കേസിൽ ബൈക്കുള വനിതാജയിലിലായിരുന്ന വനിതാവിമോചന പ്രവർത്തകയും നാഗ്പുർ സർവകലാശാല മുൻ പ്രൊഫ. ഷോമ സെൻ ആറുവർഷത്തിനുശേഷം മോചിതയായി. ഇവർക്ക് ഏപ്രിൽ അഞ്ചിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജയിലിൽ മകളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ സ്വീകരിക്കാനെത്തി. 2018 ജൂൺ ആറിനാണ് സെന്നിനെ അറസ്റ്റുചെയ്തത്. കേസിൽ പുണെ പോലീസും ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ.) അറസ്റ്റുചെയ്ത 16 പേരിൽ ഒരാളാണ് ഷോമ സെൻ. പുണെയിൽ നടന്ന ഒരു ദളിത് സംഗമവുമായും മാവോവാദികളുമായും ബന്ധമുണ്ടെന്ന് ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്…