
നവകേരള ബസിനെതിരായ ‘ഷൂവേറ്’; വധശ്രമത്തിന് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പെരുമ്പാവൂര്‍ ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ, പെരുമ്ബാവൂരിലെ നവകേരള സദസിന്‍റെ യോഗം കഴിഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്ബോള്‍ ഓടക്കാലിയില്‍ വെച്ചായിരുന്നു നവകേരള ബസിന് നേരെ കെഎസ്‍യു പ്രവര്‍ത്തകര്‍ ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം,…