രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകൾ; ഒഡ‍ീഷയിൽ മരിച്ചവരുടെ എണ്ണം 12 ആയി

ഒഡീഷയിൽ ശനിയാഴ്ചയുണ്ടായ വ്യാപകമായ ഇടിമിന്നലിൽ മരിച്ചവരുടെ എണ്ണം 12 ആയി. പതിനാലു പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകളാണ് സംസ്ഥാനത്തുടനീളമുണ്ടായത്. മരിച്ചവരിൽ നാല് പേർ ഖുർദ ജില്ലയിൽ നിന്നുള്ളവരും രണ്ടു പേർ ബലംഗീറിൽ നിന്നുള്ളവരുമാണ്. അംഗുൽ, ബൗധ്, ധെങ്കനാൽ, ഗജപതി, ജഗത്സിങ്പുർ, പുരി എന്നിവിടങ്ങളിൽ ഓരോത്തർ വീതം മരിച്ചു. ഗജപതി, കാണ്ഡമാൽ ജില്ലകളിൽ ഇടിമിന്നലേറ്റ് എട്ടു കന്നുകാലികളും ചത്തതായി പ്രത്യേക ദുരിതാശ്വാസ കമ്മിഷൻ (എസ്ആർസി) അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ…

Read More