ലൈയന്‍ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റു; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ശാസ്താം കോട്ട സ്വദേശി പ്രദീപ് ആണ് മരിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നിടയിലാണ് ഷോക്കേറ്റത്. രാവിലെ 10.30നായിരുന്നു ദാരുണമായ സംഭവം. ലാഡറിൽ സേഫ്റ്റി ബെൽറ്റിൽ തൂങ്ങി കിടന്ന നിലയിലായിരുന്നു മൃതദേഹം. പ്രദീപ് 15 വർഷമായി കെഎസ്ഇബിയിൽ ജോലി ചെയ്യുന്നു. ഷോക്കേല്ക്കാനുള്ള കാരണം അറിയാൻ വകുപ്പ് തല പരിശോധന നടത്തുമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ അനൂപ് പറഞ്ഞു.

Read More

രാത്രിയിൽ കാവലിനെത്തിയതാണോ?; വീട്ടുമുറ്റത്ത് കരിമ്പുലിയെ കണ്ട് ഞെട്ടിപ്പോയി

വീട്ടുമറ്റത്തു കരിമ്പുലി ചുറ്റിത്തിരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഞെട്ടലോടെയാണ് ആളുകൾ കണ്ടത്. ആപത്കരമായ സംഭവം എവിടെയാണുണ്ടായതെന്നു വീഡിയോ പങ്കവച്ചയാൾ വ്യക്തമാക്കിയിട്ടില്ല.  വീടിന്‍റെ മുറ്റത്ത് കരിമ്പുലി എന്തിനെയോ പരതുന്നതുപോലെയാണു തോന്നുക. മിനിറ്റുകളോളം പുലി വീടിന്‍റെ പരിസരത്ത് അലഞ്ഞുനടക്കുന്നു. രാത്രിയാണ് പുലി എത്തിയത്. മുറ്റത്തു ധാരാളം ചെടികളും അലങ്കാരവസ്തുക്കളും വച്ചിട്ടുണ്ട്. ഒരു മേശയും മുറ്റത്തു കിടക്കുന്നതു കാണാം. എന്നാൽ, കരിമ്പുലി ശാന്തനായാണു മുറ്റത്തുകൂടി കടന്നുപോയത്. വീട്ടുകാർ ഉറക്കത്തിലായതിനാൽ പുലിയുടെ സാന്നിധ്യം അറിഞ്ഞില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോൾ അവർ ഞെട്ടിത്തരിച്ചുപോയി. സംഭവത്തിൽ…

Read More

യാചകൻ എത്തിയത് ഒരു ചാക്ക് നാണയങ്ങളുമായി; 1,80,000 വിലയുള്ള ഐഫോൺ-15 വാങ്ങി ഞെട്ടിച്ചു: വീഡിയോ കാണാം

ഇവനാണ് ഭിക്ഷക്കാരിൽ നായകൻ. ഇപ്പോൾ നവമാധ്യമങ്ങളിൽ തരംഗമല്ലേ സൂപ്പർ യാചകൻ. ‌രാജസ്ഥാനിലെ ജോധ്പുരിലാണു സംഭവം. ചാക്കുനിറയെ നാണയങ്ങളുമായി മൊബൈൽ സ്റ്റോറിൽ കയറിയ ഭിക്ഷക്കാരൻ വാങ്ങിയതോ പണക്കാർ ഉപയോഗിക്കുന്ന ഐഫോൺ-15..! വിലയോ 1,800,000 രൂപ..! ഐഫോൺ വാങ്ങാനെത്തുന്ന വീഡിയോ വൈറലാണ്. മൊബൈൽ സ്റ്റോറിലേക്കു മുഷിഞ്ഞുനാറിയ വേഷവുമായി എത്തിയ യാചകനെ ആദ്യം കടയിൽ കയറ്റാൻ കടയുടമ വിസമ്മതിക്കുന്നു. സാധാ മൊബൈൽ ഫോൺ പോലും വാങ്ങാൻ ഗതിയില്ലെന്നു തോന്നിക്കുന്ന ഒരാളെ എന്തിനു കടയിൽ കയറ്റണം. കടയുടമ ഭിക്ഷക്കാരനെ കട‍യിൽനിന്നു പുറത്താക്കാൻ ശ്രമിക്കുന്നു. എന്നാൽ…

Read More

ഇലന്തൂർ നരബലി കേസ്; പ്രോസിക്യൂഷനെ നിയമിക്കാതെ സർക്കാർ

കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിന് ഇന്ന് ഒരു വർഷം. കേസിൽ 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം നൽകിയെങ്കിലും കേരളത്തെ നടുക്കിയ പ്രാകൃതമായ കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഒരു പ്രോസിക്യൂട്ടറെ നിയമിക്കാൻ ഇതുവരെ സർക്കാറിന് കഴിഞ്ഞിട്ടില്ല. വിചാരണ വൈകുന്നതിൽ കൊല്ലപ്പെട്ടവരുടെ കുടുംബവും നിരാശയിലാണ്. കുടുംബത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് മനുഷ്യരെ ബലി നൽകി കൊലപ്പെടുത്തിയെന്നത് കേരളം നടുക്കത്തോടെ കേട്ട സംഭവമാണ്. പുരോഗമനവാദിയായി അവതരിച്ച് അന്ധവിശ്വാസത്തിന്‍റെ പരകോടിയിലായിരുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്….

Read More