
നിർത്തിയിട്ടിരുന്ന ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരണം ; 15 കാരൻ ഷോക്കേറ്റ് മരിച്ചു
സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഉപയോഗിക്കാത്ത റെയിൽവെ കോച്ചിന് മുകളിൽ കയറി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ 15കാരൻ ഷോക്കേറ്റ് മരിച്ചു.പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബർദ്‍വാൻ ജില്ലയിലെ ജ്ഞാൻദാസ് കൻദ്ര റെയിൽവെ സ്റ്റേഷനിലായിരുന്നു അപകടം. ട്രാക്കിന് മുകളിലുണ്ടായിരുന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റായിരുന്നു ദാരുണാന്ത്യം. ഈസ്റ്റ് ബർദ്‍വാനിലെ ഖാജിഗ്രാം സ്വദേശിയായ ഇബ്രാഹിം ചൗധരി (15) ആണ് മരിച്ചത്. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് റെയിൽവെ കോച്ചിന് മുകളിൽ കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ, തലയ്ക്ക് മുകളിലൂടെയുള്ള വൈദ്യുത വൈദ്യുതി ലൈൻ കുട്ടി ശ്രദ്ധിച്ചില്ല. ലൈനിൽ…