‘ഒറ്റ തന്തയ്ക്ക് പിറന്നവനാണെങ്കിൽ തെളിവ് പുറത്തുവിടണം’; ആന്റോ അഗസ്റ്റിനെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കുള്ള തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴിഞ്ഞ ദിവസം ആന്റോ അഗസ്റ്റിൻ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും ധെെര്യമുണ്ടെങ്കിൽ അവയുടെ തെളിവ് പുറത്തുവിടണമെന്നുമാണ് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടത്. ആന്റോ അഗസ്റ്റിന്റെ വീട്ടിൽ താൻ എത്തിയതിന്റെ ഒരു ഫോട്ടോ തെളിയെങ്കിലും പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കാൻ ശോഭ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘ഒരു 500 തവണയെങ്കിലും ഞാൻ ആന്റോ അഗസ്റ്റിന്റെ വീട്ടിലെത്തിയിരുന്നുവെന്ന് അയാൾ പറഞ്ഞു. അതിൽ നിന്ന് രണ്ട് പൂജ്യം ഞാൻ കളഞ്ഞു….