ദല്ലാൾ നന്ദകുമാറിന് എതിരായ ശോഭാ സുരേന്ദ്രന്റെ പരാതി ; കേസെടുത്ത് പൊലീസ്

വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിനെതിരെ കേസെടുത്ത് പൊലീസ്. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ പുന്നപ്ര പൊലീസാണ് കേസെടുത്തത്. അപ്രകീര്‍ത്തികരമായ പദപ്രയോഗം നടത്തിയെന്ന പരാതിയിലാണ് കേസ്. 509 ആം വകുപ്പ് പ്രകാരമാണ് കേസ്. ഈ മാസം 25ന് ദല്ലാള്‍ നന്ദകുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ബിജെപി നേതാവ് അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയായിരുന്നു ടി ജി നന്ദകുമാര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണങ്ങളുന്നയിച്ചത്. സാമ്പത്തിക ക്രമക്കേട്…

Read More

‘കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തി’; ഇപിയ്ക്ക് ബി.ജെ.പിയില്‍ ചേരാന്‍ ഒരു ഓഫറും നല്‍കിയിരുന്നില്ലെന്ന് ശോഭ സുരേന്ദ്രൻ

ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സി.പി.എം. നേതാക്കളുമായി ചര്‍ച്ചനടത്തിയെന്ന് ആലപ്പുഴയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. ആലത്തൂരില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഇ.പി. ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ഒരു ഓഫറും നല്‍കിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ‘കേരളത്തിലെ ഏഴോളം പ്രഗത്ഭരായ നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. അതില്‍ കോണ്‍ഗ്രസില്‍നിന്നുള്ള നേതാക്കളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുമുണ്ട്. പാര്‍ട്ടി മെഷിനറി ആവശ്യപ്പെട്ടതുപ്രകാരമാണ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഞാന്‍ മുന്നോട്ട് പോയത്. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക്…

Read More

‘ശോഭ സുരേന്ദ്രൻ അന്യായമായി കയ്യടക്കിയ ഭൂമിയാണ് വിൽക്കാൻ പറഞ്ഞത്’; ഭൂമി വിറ്റത് കാൻസർ രോഗിക്ക് വേണ്ടിയല്ലെന്ന് ടി ജി നന്ദകുമാർ

ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ അന്യായമായി കയ്യടക്കിയ ഭൂമിയാണ് തന്നോട് വിൽക്കാൻ പറഞ്ഞതെന്നും ഭൂമിയുടെ രേഖകളിൽ പ്രശ്‌നം ഉണ്ടായിരുന്നതായും ടി ജി നന്ദകുമാർ. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിവരങ്ങളിൽ ഈ ഭൂമിയുടെ വിവരങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമിക്ക് അഡ്വാൻസായി നൽകിയ 10 ലക്ഷം രൂപ തിരികെ നൽകാൻ പലതവണ പറയുകയും കത്ത് അയക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രതികരിക്കാതെ വന്നതോടെയാണ് എല്ലാം ഇപ്പോൾ തുറന്ന് പറഞ്ഞതെന്നും നന്ദൻകുമാർ വ്യക്തമാക്കി….

Read More

ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ; നേരിട്ട് ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം

ആലപ്പുഴയിൽ ശോഭ സുരേന്ദ്രന്റെ പ്രചാരണത്തിൽ നേരിട്ട് ഇടപെട്ട് ബിജെപി ദേശീയ നേതൃത്വം. ശോഭാ സുരേന്ദ്രന്‍റെ പ്രചാരണം വിലയിരുത്താനും ഭാവി പരിപാടികൾക്കു രൂപം നല്കാനും സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്‌ ആലപ്പുയിൽ എത്തി. രാവിലെ മുതൽ ബൂത്ത്‌ തലം മുതലുള്ള ഭാരവാഹികളുടെ യോഗം ചേർന്ന് വരികയാണ്. ബിജെപി ജില്ലാ പ്രസിഡന്റ് കെ ഗോപകുമാറിന് കഴിഞ്ഞ ദിവസം ആലപ്പുഴയുടെ ചുമതല നൽകിയിരുന്നു. നേരത്തെ പന്തളം പ്രതാപനാണ് മണ്ഡലത്തിന്റെ ചുമതല നൽകിയിരുന്നത്. ശോഭ സുരേന്ദ്രൻ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി ആയതോടെ…

Read More

കൈക്കൂലി വാങ്ങിയെന്ന പരാമർശം; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്ത് കെ സി വേണുഗോപാൽ

ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്ത് എഐസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ കെ സി വേണുഗോപാൽ. ക്രിമിനൽ മാനനഷ്ട കേസാണ് ഫയൽ ചെയ്തത്. 2004 ൽ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്റാം ഓലെയുമായി ചേർന്ന് കരിമണൽ വ്യവസായികളിൽ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്ന ശോഭയുടെ ആരോപണത്തിനെതിരെയാണ് കേസ്. ആലപ്പുഴ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയിലാണ് കെ സി വേണുഗോപാൽ പരാതി നൽകിയത്. കെ സി വേണുഗോപാലിന് വേണ്ടി മാത്യു…

Read More

അതിവേഗ റെയിൽ; കെ.സുരേന്ദ്രന്റെ പ്രതികരണം വ്യക്തിപരം, ശോഭാ സുരേന്ദ്രൻ

അതിവേ​ഗ റെയിൽ പാത വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനറെ നിലപാട് തള്ളി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇ ശ്രീധരൻ നിർദേശിച്ച പദ്ധതിയെ പിന്തുണയ്ക്കും എന്ന കെ സുരേന്ദ്രന്റെ പ്രസ്‌താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. എന്നാൽ പാർട്ടി ഒറ്റയാൾ പട്ടാളമല്ലെന്നും പാർട്ടി തീരുമാനം സംസ്ഥാന കമ്മിറ്റി ചേർന്ന ശേഷം മാത്രമേ അറിയിക്കുകയുള്ളൂ എന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വികസനത്തിന് തങ്ങൾ എതിരല്ല. എന്നാൽ…

Read More

എ ഐ ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ശോഭ സുരേന്ദ്രൻ

എ.ഐ. ക്യാമറ ഇടപാടിൽ ടെൻഡർ ഏറ്റെടുത്തയാൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍റെ ഭാര്യാ പിതാവിന്‍റെ ബിനാമിയാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് ക്യാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടർ രാംജിത്തെന്നും ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകുമെന്നും അവർ പറഞ്ഞു. ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാപിതാവിനുള്ള ബന്ധം പ്രതിപക്ഷ നേതാക്കൾ ഇതുവരെ പറയുന്നില്ലെന്നും മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നതെന്നും…

Read More