
വ്യവസായി ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസ് ; ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നേരിട്ട് ഹാജരാകണമെന്ന് കോടതി
ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനോട് ഹാജരാകാൻ കോടതി ഉത്തരവ്. മാർച്ച് 28ന് ഹാജരാകാനാണ് തൃശൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഗോകുലം ഗോപാലിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. പണം നൽകി തന്നെ സ്വാധീനിക്കാൻ കോടീശ്വരനായ ചാനൽ ഉടമ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ ആരോപണം. ആരോപണങ്ങളോട് പ്രതികരിച്ച് ഗോകുലം ഗോപാലൻ രംഗത്തെത്തിയിരുന്നു.തന്‍റെ പേരിൽ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തണമെന്ന് ഗോകുലം ഗോപാലൻ ആവശ്യപ്പെട്ടു. ഒരു…