ശോഭാ കരന്തലജെക്കെതിരെ പൊലീസിൽ പരാതി നൽകി കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെക്കെതിരെ പൊലീസിൽ പരാതി നൽകി കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്നാട്ടുകാരെക്കുറിച്ചുള്ള വിദ്വേഷ പ്രസ്താവനകളിലാണ് പരാതി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഡിഇഒ ആണ് പരാതി കൊടുത്തത്. ജനപ്രാതിനിധ്യനിയമം 123 (3A), 125, 123 (3) എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ഉള്ളത്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക തെരഞ്ഞെടുപ്പ് കമ്മീഷനോട് ശോഭയ്ക്കെതിരെ ഉടനടി നടപടിയെടുക്കാൻ നിർദേശം നൽകിയിരുന്നു. വിദ്വേഷ പരാമർശം ഇങ്ങനെ… തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം…

Read More