‘മാസ്റ്റർ ക്ലാസ് എടുക്കാമോയെന്ന് ചോദിക്കുന്നവരുണ്ട്; ഇത് കുക്കിം​ഗ് അല്ല’; ശോഭന അന്ന് പറഞ്ഞത്

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രമുഖ നടിക്കെതിരെ ഉന്നയിച്ച വിമർശനം ചർച്ചയായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിന് അവതരണ ​ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ നടി അഞ്ച് ലക്ഷം രൂപ ചോദിച്ചതിനെതിരെയാണ് മന്ത്രി വിമർശനം ഉന്നയിച്ചത്. കലോത്സവത്തിലൂടെ വളർന്ന് വന്ന ഈ നടി പണത്തിനോടുള്ള ആർത്തി കാണിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. പിന്നാലെ വി ശിവൻകുട്ടിക്കെതിരെ വ്യാപക വിമർശനം വന്നു. ചെയ്യുന്ന ജോലിക്ക് പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റെന്നാണ് ഉയർന്ന് വന്ന ചോദ്യങ്ങൾ. സിനിമ രം​ഗത്തെ തിരക്കുകൾ കുറച്ച് നൃത്ത മേഖലയിലേക്ക്…

Read More

രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യർഥിച്ച് ശോഭന; രാഷ്ട്രീയ പ്രവേശനം നിഷേധിക്കാതെ താരം

കേന്ദ്രമന്ത്രിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടി ശോഭന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്. അതേസമയം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്ന ചോദ്യം നിഷേധിക്കാതെ ശോഭന. ആദ്യം മലയാളം പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും നടി ശോഭന വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനം നിഷേധിക്കാതെയായിരുന്നു നടിയുടെ മറുപടി. പ്രസംഗിക്കാനും നന്നായി സംസാരിക്കാനും ആദ്യം മലയാളം ശരിക്കൊന്ന് പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും ഇപ്പോൾ തൻറെ കാര്യങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും നടി ശോഭന പറഞ്ഞു. എൻഡിഎ…

Read More