
‘ഞാൻ ജയിലിലല്ല, ദുബായിലുണ്ട്.’; പീഡന പരാതിയുമായി ബന്ധപ്പെട്ട വാർത്തകളിൽ ഷിയാസ് കരീം
വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി സിനിമാ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം. താൻ ജയിലിലല്ലെന്നും ദുബായിലാണെന്നും ഷിയാസ് കരീം ഫെയ്‌സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ വ്യക്തമാക്കി. എറണാകളും പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീമിന് (34) എതിരെ ചന്തേര പൊലീസാണ് കേസെടുത്തത്. ജിമ്മിൽ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ഷിയാസിനെതിരെ കേസെടുത്തത്. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും പരാതിയിൽ പറയുന്നു. ‘കുറേ ആളുകൾ എന്റെ പേരിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിലല്ല. ഞാൻ…