
‘ബോച്ചെയെ കണ്ടപ്പോൾ വിഷമമായി’; സ്‌ത്രീകൾ നിയമം മുതലെടുക്കുന്നുവെന്ന് ടെലിവിഷൻ താരം ഷിയാസ് കരീം
സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ കുറ്റത്തിന് ബോബി ചെമ്മണ്ണൂർ ജയിലിൽ പോയതിൽ തനിക്ക് വിഷമമുണ്ടെന്ന് ടെലിവിഷൻ താരം ഷിയാസ് കരീം. കൊലപാതക കുറ്റം ചെയ്‌തവരെ പോലും വെറുതേവിടുന്നു, കമന്റ് പറഞ്ഞു എന്നതിന് ജയിലിലടയ്‌ക്കേണ്ട ആവശ്യമുണ്ടോ എന്നും ഷിയാസ് ചോദിച്ചു. ബോഡി ഷെയിമിംഗ് കുറ്റമാണ്. ഹണി റോസിനൊപ്പമാണ് താനെന്നും രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ടെന്നും ഷിയാസ് കരീം കൂട്ടിച്ചേർത്തു. ‘എനിക്ക് വിഷമം തോന്നി. തുല്യതയ്‌ക്ക് വേണ്ടിയല്ലേ മത്സരിക്കുന്നത്. അപ്പോൾ അങ്ങോട്ടുമിങ്ങോട്ടും വിട്ടുവീഴ്‌ചകൾ ചെയ്യണം. ബോച്ചെയുടെ സ്വഭാവം അങ്ങനെയാണ്. ഒരു വ്യക്തിയെ…