
‘പി.വി.അൻവർ കടലാസ് പുലി, വിരട്ടലും വിലപേശലും കോൺഗ്രസ്സിനോട് വേണ്ട’; മുഹമ്മദ് ഷിയാസ്
പി.വി.അൻവർ എംഎൽഎ കടലാസ് പുലിയാണെന്നും കടിക്കില്ല, കുരക്കുകയേയുള്ളൂ എന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. നാവിന് എല്ലില്ലാത്ത അൻവർ ദിവസവും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നടത്തുന്നത്. തെളിവുകൾ ഇല്ലാതെ വെളിവുകേട് പറയുന്ന അൻവറിന്റെ വിരട്ടലും വിലപേശലും കോൺഗ്രസ്സിനോട് വേണ്ട. മുഖ്യമന്ത്രി പിണറായി വിജയൻ, എഡിജിപി എം.ആർ.അജിത്കുമാർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർക്കെതിരെ ഓരോരോ തരത്തിലുള്ള ആരോപണങ്ങൾ അൻവർ നടത്തുകയാണ്. ദിനംപ്രതി പുതിയ വെളിപ്പെടുത്തല്‍ നടത്തുന്ന അൻവറിന് സിപിഎമ്മോ ഇടതുമുന്നണിയോ യാതൊരു വിലയും നൽകുന്നില്ല. ആരും പരിഗണിക്കാതെ വരുമ്പോഴാണ്…