
മധ്യപ്രദേശിൽ ബിജെപി വീണ്ടും സർക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ
മധ്യപ്രദേശിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ആദ്യ ഫല സൂചനകൾ വന്നതോടെ ശിവരാജ് സിംഗ് സോഷ്യൽ മീഡിയയിലൂടെ പ്രവർത്തകരെ അഭിനന്ദിച്ചു. ജനങ്ങളുടെ ആശീർവാദവും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും കാരണം വൻ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാ പാർട്ടി വീണ്ടും മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കും. ബിജെപിയുടെ എല്ലാ സ്ഥാനാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. വോട്ടെണ്ണൽ ആദ്യ രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ 154…