
മധ്യപ്രദേശിൽ തന്ത്രങ്ങൾ മെനഞ്ഞ് ശിവരാജ് സിംഗ് ചൗഹാൻ; സ്ത്രീകൾക്ക് സർക്കാർ ജോലിയിൽ 35% സംവരണം
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശിൽ സുപ്രധാന നീക്കവുമായി ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ. സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35% സംവരണം ഏർപ്പെടുത്തി.വനം വകുപ്പ് ഒഴികെയുള്ള മറ്റെല്ലാ സർക്കാർ വകുപ്പുകളിലുമാണ് സംവരണം ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വനിത വോട്ടർമാരെ ലക്ഷ്യമിട്ടുള്ള ബിജെപി സർക്കാരിന്റെ നീക്കം. വനിതകൾക്ക് സംവരണം ഏർപ്പെടുത്തിയ 1996ലെ നിയമം ഭേദഗതി ചെയ്താണ് പുതിയ ഉത്തരവിറക്കിയത്. ഇതോടെ വനം വകുപ്പ് ഒഴികെയുള്ള എല്ലാ സർക്കാർ സർവീസുകളിലും വനിതകൾക്ക് 35% സംവരണം ഉറപ്പായി. വനിതാക്ഷേമ പദ്ധതികളാണ്…