
ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങൾ; ‘റാണി’ ഒക്ടോബർ 6ന് തിയേറ്ററിലേക്ക്
‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. ഏറെ അഭ്യൂഹങ്ങൾക്ക് ശേഷം ചിത്രം ഒക്ടോബർ 6ന് തീയേറ്റർ റിലീസിനെത്തുമെന്നുള്ള അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി. ഇതേ പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിൻ്റെ പേരിൽ ഏറെ ചർച്ചകൾ നടന്നിരുന്നു. എസ്.എം.ടി പ്രൊഡക്ഷൻസ്, റഷാജ് എൻ്റർടെയിൻമെൻ്റ്സ് എന്നീ ബാനറുകളിൽ ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, മണികുട്ടൻ വി.ഡി എന്നിവർ ചേർന്ന് നിർമ്മിച്ച്…