
ഇടത്തിൽ ശിവൻ മാസ്റ്റർക്കും, കൈൻ്റ് ഭാരവാഹികൾക്കും സ്വീകരണം നൽകി
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കീഴരിയൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കൈൻ്റിൻ്റെ രക്ഷധികാരിയും, കീഴരിയൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമായ ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ക്കും, മറ്റ് ഭാരവാഹികള്‍ക്കും ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി മനാമയില്‍ സ്വീകരണം നല്‍കി. ഒഐസിസി ദേശീയ പ്രസിഡണ്ട് ഗഫൂര്‍ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ബിജു ബാല്‍ സി കെ അധ്യക്ഷനായി. ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞു….