ടി20 ലോകകപ്പ്; ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു, സഞ്ജുവിന് ഇന്നും അവസരമില്ല

ട്വന്റി 20 ലോകകപ്പ് സൂപ്പർ എയ്റ്റിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. അതേസമയം ബംഗ്ലാദേശിനെതിരായ മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചില്ല. ശിവം ദുബെ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തിൽ താരത്തിന് പകരം സഞ്ജു വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിജയ ടീമിൽ മാറ്റംവരുത്താൻ രോഹിത് ശർമയും ടീം മാനേജ്‌മെന്റും തയാറായില്ല. കഴിഞ്ഞ ദിവസം നെറ്റ്സിൽ മണിക്കൂറൂകളോളം സഞ്ജു ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. പരിശീലകൻ രാഹുൽ ദ്രാവിഡ് ഇതിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണ് സഞ്ജു…

Read More