
മഹാരാഷ്ട്രയിൽ ശിവജിയുടെ പ്രതിമ തകർന്ന സംഭവം; സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചിരുന്നെങ്കിൽ തകരില്ലായിരുന്നെന്ന് നിതിൻ ഗഡ്കരി
മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ ശ്രദ്ധവെച്ചിരുന്നെങ്കിൽ തകർന്നുവീഴില്ലായിരുന്നെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗ്ഡകരി. പ്രതിമ നിർമിക്കാൻ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുന്നെങ്കിൽ പ്രതിമ തകരുന്നത് ഒഴിവാക്കാമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടലോര മേഖലകളിൽ തുരുമ്പ് പിടിക്കാത്ത അസംസ്‌കൃതവസ്തുക്കൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കടലിനോടടുത്ത മേഖലകളിൽ പാലം നിർമിക്കുമ്പോൾ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത താൻ നേരത്തെമുതൽ ചൂണ്ടിക്കാട്ടിയിരുന്നതായി ഗഡ്കരി പറഞ്ഞു. സിന്ധദുർഗിലെ പ്രതിമ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമിച്ചിരുന്നെങ്കിൽ അത് തകർന്നുവീഴില്ലായിരുന്നു, അദ്ദേഹം പറഞ്ഞു….