
മഹാരാഷ്ട്രയില്‍ ബിജെപി മുൻ വക്താവ് ശിവസേന സ്ഥാനാര്‍ത്ഥി
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ ബിജെപി മുൻ വക്താവ് ശിവസേന സ്ഥാനാര്‍ത്ഥി. ബിജെപി നേതാവ് ഷൈന എന്‍സിയെ മുംബാദേവി മണ്ഡലത്തിലാണ് ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം സ്ഥാനാര്‍ത്ഥിയാക്കിയത്. ഷൈന അടക്കം 15 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് ശിവസേന പുറത്തു വിട്ടത്. തിങ്കളാഴ്ചയാണ് ഷൈന ശിവസേനയില്‍ ചേര്‍ന്നത്. 48 മണിക്കൂറിനകം മുംബാദേവി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ അമിന്‍ പട്ടേലാണ് മുംബാദേവിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപി മന്ത്രി റാവുസാഹേബ് ധാന്‍വേയുടെ മകള്‍ സഞ്ജന ജാദവും ശിവസേന സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്….