അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നതിൽ അനിശ്ചിതാവസ്ഥ ; ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി അർജുന്റെ കുടുംബം , ഷിരൂരിൽ സമരമിരിക്കും

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ തെരച്ചിൽ അനിശ്ചിതമായി വൈകുന്നതിൽ ഉത്തര കന്ന‍ഡ ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജുന്‍റെ കുടുംബം. രണ്ടു ദിവസത്തിനുള്ളിൽ തെരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ അര്‍ജുന്‍റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞു. ഇന്ന് വൈകിട്ട് താൻ ഷിരൂരിലേക്ക് പോവുകയാണെന്നും കളക്ടറെയും എംഎല്‍എയെയും കാണുമെന്നും ജിതിൻ പറഞ്ഞു. ഇനിയും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അര്‍ജുന്‍റെ ഭാര്യയും അമ്മയെയും മറ്റു…

Read More

സ്വന്തം റിസ്‌കിലാണ് ദൗത്യം; അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ ദുഷ്‌കരമെന്ന് ഈശ്വര്‍ മാല്‍പെ

ഷിരൂരില്‍ മണ്ണിന് അടിയില്‍പ്പെട്ട അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ ദുഷ്‌കരമെന്ന് കുന്ദാപുരത്തുനിന്നുള്ള മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെ. പുഴയുടെ അടിയില്‍ ഒട്ടും കാഴ്ചയില്ല. 12.6 നോട്ടുവരെയാണ് അടിയൊഴുക്ക്. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം ആറുതവണ മുങ്ങിത്തപ്പി. എന്റെ ജീവന്‍ ഞാന്‍ നോക്കിക്കോളാമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ഒപ്പിട്ടുകൊടുത്ത് സ്വന്തം റിസ്‌കിലാണ് പുഴയിലിറങ്ങുന്നത്. അര്‍ജുന്‍ അവിടെയുണ്ടെന്ന പ്രതീക്ഷയിലാണ് തിരച്ചില്‍. കൈകൊണ്ട് തൊട്ടുനോക്കിയാണ് സാധനങ്ങള്‍ പലതും തിരിച്ചറിയുന്നതെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. പുഴയുടെ അടിത്തട്ടത്തില്‍…

Read More

‘കാണാതായ ലോറിയുടെ എൻജിൻ സ്റ്റാർട്ട് ആയതായി ജിപിഎസിൽ കാണിച്ചിട്ടില്ല’; പ്രചാരണം തെറ്റെന്ന് ലോറി ഉടമ

കർണാടകയിലെ ഷിരൂർ കുന്നിലെ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറി പിറ്റേ ദിവസം എൻജിൻ സ്റ്റാർട്ട് ആയതായി ജിപിഎസിൽ കണ്ടെത്തിയിട്ടില്ലെന്നും അത്തരം പ്രചാരണത്തിൽ വാസ്തവമില്ലെന്നും ലോറി ഉടമ മനാഫ്. ‘ലോറിയുടെ എൻജിൻ പിറ്റേദിവസം സ്റ്റാർട്ട് ആയതായി ജിപിഎസിൽ കണ്ടെത്തി എന്ന് ആരോ തെറ്റായ പ്രചാരണം നടത്തിയതാണ്. പിന്നീട് അത് പലരും ഏറ്റു പിടിച്ചു പ്രചരിപ്പിച്ചു. അത്തരം ഒരു കണ്ടെത്തൽ ഒരു അന്വേഷണ ഏജൻസിയും അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. ലോറി കമ്പനിയുടെ അധികൃതർ അങ്ങനെ പറഞ്ഞോ എന്നറിയില്ല’ മനാഫ് പറഞ്ഞു. ദേശീയപാതയിലെ…

Read More

ഇന്ന് ശക്തികൂടിയ റഡാർ ഉപയോഗിച്ച് അർജുനായുള്ള തിരച്ചിൽ നടത്തും; പുഴയുടെ ഭാഗത്തുള്ള മൺകൂന നീക്കിയും പരിശോധന

ഷിരൂരിൽ ലോറിയോടൊപ്പം മണ്ണിനടിയിലായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസത്തിൽ. ഇന്നലെ സൈന്യം തിരച്ചിൽ നടത്തിയെങ്കിലും അർജുനെയും ലോറിയും കണ്ടെത്താനായില്ല. ഇന്ന് ശക്തികൂടിയ റഡാർ ഉപയോഗിച്ച് തിരച്ചിൽ നടത്തും. പുഴയുടെ ഭാഗത്തുള്ള മൺകൂന നീക്കിയും പരിശോധന നടത്തും. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. 150 അടിയോളം ഉയരത്തിൽനിന്ന് മണ്ണ് ഇടിഞ്ഞുനിരങ്ങി താഴേക്ക് വന്നപ്പോൾ ലോറിയും…

Read More