മാരിടൈം ഷിപ്പിംഗ് കോൺഫറൻസിന് വേദിയാകാൻ ഖത്തർ
സീട്രേഡ് മാരിടൈം, മവാനി ഖത്തർ എന്നിവയുമായി സഹകരിച്ച് അന്താരാഷ്ട്ര മാരിടൈം ഷിപ്പിങ് കോൺഫറൻസ് അടുത്തവർഷം ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കും. ഫെബ്രുവരി നാല്, അഞ്ച് തീയതികളിൽ ഷെറാട്ടൺ ഗ്രാൻഡ് ദോഹ റിസോർട്ട് ആൻഡ് കൺവെൻഷൻ ഹോട്ടലിലാണ് പരിപാടി. സമുദ്രം വഴിയുള്ള ചരക്കുനീക്കത്തിൽ ഖത്തറിന്റെ കുതിപ്പിന് കരുത്തുപകരുന്നതാകും ഈ അന്താരാഷ്ട്ര സമ്മേളനമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര കമ്പനികൾക്ക് ഖത്തറിൽ ബിസിനസ് സാധ്യത വർധിപ്പിക്കാനും പ്രാദേശിക കമ്പനികൾക്ക് കൂടുതൽ അവസരമൊരുക്കാനും സമ്മേളനം സഹായിക്കുമെന്ന് സീട്രേഡ് മാരിടൈം ഗ്രൂപ് ഡയറക്ടർ…