
അറേഞ്ച്ഡ് മാരേജ് വര്‍ക്ക് ആകാതെ വന്നപ്പോള്‍ ശരിക്കും എനിക്ക് വേറെ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്: ഷൈൻ ടോം
ഷൈൻ ടോം ചാക്കോ പലപ്പോഴും വാർത്തകളിൽ നിറയാറുള്ള താരമാണ് . അടുത്തിടെ ഒരു പെൺകുട്ടിയുമായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും പറഞ്ഞ അഭിമുഖമാണ് ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നത്. ‘ഭാര്യ ആയിരുന്നയാളെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു. അവരുടെ ഭാഗത്തുനിന്നുള്ള എല്ലാത്തിലും ഞാൻ സന്തുഷ്ടൻ ആയിരുന്നു. പക്ഷെ എന്റെ ഭാഗത്തു നിന്നുള്ള ഒന്നിലും അവര്‍ സന്തുഷ്ട ആയിരുന്നില്ല’ എന്ന് ഷൈൻ പറയുന്നു. അഭിമുഖത്തിൽ താരം പങ്കുവച്ചത്…