ശരദ് പവാറിന്റെ വിരുന്നിനായുള്ള ക്ഷണം തള്ളി ഷിൻഡെയും ഫഡ്‌നാവിസും

എൻസിപി സ്ഥാപകൻ ശരദ് പവാറിന്റെ വിരുന്നിനായുള്ള ക്ഷണം മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും നിരസിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ എത്താനാകില്ലെന്നാണു ഷിൻഡെയും ഫഡ്‌നാവിസും പവാറിന് മറുപടി നൽകിയത്. പിന്നീടൊരിക്കൽ വീട്ടിൽ ഭക്ഷണത്തിനെത്താമെന്നും അറിയിച്ചു.  ഇവർ ഇരുവരും, ഉപമുഖ്യമന്ത്രിയും എൻസിപി വിമത നേതാവുമായ അജിത് പവാറും ഇന്ന് പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിൽ തൊഴിൽമേളയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. ശരദ് പവാർ അധ്യക്ഷനായ ട്രസ്റ്റിനു കീഴിലുള്ള കോളജിലാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും…

Read More

രാജ്യദ്രോഹികളെ രാഷ്ട്രീയമായി വധിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ പാര്‍ട്ടിപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ച് ഉദ്ധവ് താക്കറെ

രാമന്‍ ഒരു പാര്‍ട്ടിയുടെ മാത്രം സ്വത്തല്ലെന്ന് ശിവസേന(യുബിടി) നേതാവ് ഉദ്ധവ് താക്കറെ. രാജ്യദ്രോഹികളെ രാഷ്ട്രീയമായി വധിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ അദ്ദേഹം പാര്‍ട്ടിപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. ബാൽ താക്കറെയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നാസിക് നഗരത്തിൽ നടന്ന പാർട്ടി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “ഈ ശിവസൈനികർ എന്‍റെ സമ്പത്താണ്. ഈ പാർട്ടിയെയും ഈ ശിവസൈനികരെയും എനിക്ക് പാരമ്പര്യമായി ലഭിച്ചു. ഞാൻ അവ മോഷ്ടിച്ചിട്ടില്ല. ഒരു രാജവംശം എന്ന് വിളിക്കാം” താക്കറെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ ആദ്യ ഭരണകാലത്ത് (2014-19) വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടും…

Read More