
മമ്മൂക്ക ഒന്നു നോക്കിയാല്‍ മതി രക്ഷപ്പെട്ടു…; ഷിജു
നിരവധി സിനിമകളിലൂടെ സുപരിചിതനായ നടനാണ് ഷിജു. താരം അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ചു പറഞ്ഞത് ആരാധകരും ചലച്ചിത്രലോകവും ഏറ്റെടുത്തു. മമ്മൂട്ടി അനുഗ്രഹീതനായ കലാകാരനാണെന്ന് ഷിജു. ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല. മമ്മൂക്കയെയാണ് പേഴ്‌സണലി അറിയുന്നത്. നമ്മുക്ക് എത്ര വിഷമമുണ്ടെങ്കിലും ചെന്ന് പറഞ്ഞാല്‍ ആരുമറിയാതെ കൈ തരുന്ന വ്യക്തിയാണ് മമ്മൂക്ക. ദൈവാനുഗ്രഹം നല്ലപോലെയുള്ള മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചാല്‍ തീര്‍ച്ചയായും വിജയിച്ചിരിക്കും. മലയാള സിനിമയില്‍ ഒരുപാട് പേര്‍ക്ക് മമ്മൂക്ക അറിഞ്ഞും അറിയാതെയും കൈ കൊടുത്തിട്ടുണ്ട്. നിങ്ങള്‍ക്ക് കഴിവുണ്ടെന്ന് മമ്മൂക്കയ്ക്കു…