
ഇന്ത്യൻ എംബസി താൽക്കാലികമായി ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കു മാറ്റി
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ എംബസി താൽക്കാലികമായി തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കു മാറ്റി. ഖാർത്തൂമിൽ നിന്ന് 850 കിലോമീറ്റർ അകലെയാണ് പോർട്ട് സുഡാൻ. ഇന്ത്യയുടെ രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരി ഇവിടെ നിന്നാണ് നടക്കുന്നത്. നേരത്തെ തന്നെ ഇവിടെ കൺട്രോൾ റൂം തുറന്നിരുന്നു. ഖാർത്തൂമിലെ എയർപോർട്ടിനു സമീപമുള്ള ഇന്ത്യൻ എംബസി കെട്ടിടം കനത്ത ആക്രമണം നടക്കുന്ന മേഖലയിലാണ്. ആദ്യ ദിനം തൊട്ടു തന്നെ ഉദ്യോഗസ്ഥർ വീടുകളിൽ നിന്നായിരുന്നു ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. പലർക്കും രേഖകളും…