മോദിയോടുള്ള ബന്ധം കാരണമാണ് ബിജെപിയുമായി സഖ്യത്തിലായത്: പവൻ കല്യാണ്‍

ബിജെപി വടക്കേ ഇന്ത്യൻ പാർട്ടി ആണെന്ന പ്രചാരണം ശരിയല്ലെന്ന് ജനസേന പാർട്ടി അധ്യക്ഷനും തെലുഗു സൂപ്പർ താരവുമായ പവൻ കല്യാൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ബന്ധം കാരണമാണ് ബിജെപിയുമായി സഖ്യത്തിലായതെന്നും പവൻ കല്യാൺ പറഞ്ഞു. രാജ്യത്ത് ഈ ലോക്സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന താരങ്ങളിൽ പ്രധാനിയാണ് പവൻ കല്യാണ്‍. തന്‍റെ റാലികളിലെ ആള്‍ക്കൂട്ടത്തിന് കാരണം നടനോടുള്ള ആരാധനയല്ല. ജനങ്ങളോട് തനിക്കുള്ള ആശയപരമായ അടുപ്പം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ അച്ഛൻ സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമായിരുന്നെന്ന് പവൻ കല്യാണ്‍ പറഞ്ഞു. നേരത്തെ പവൻ കല്യാണ്‍ ഇടത്…

Read More

മദ്യ വില്‍പനശാല മാറ്റല്‍; എക്സൈസ് കമീഷണര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ജനവാസ മേഖലയിലെ വിദേശ മദ്യ വില്‍പനശാല മാറ്റുന്നത് സംബന്ധിച്ച്‌ എക്സൈസ് കമീഷണര്‍ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ചാലക്കുടി നഗരസഭ ഓള്‍ഡ് ഹൈവേ ആനമല ജങ്ഷനിലെ ബെവ്കോയുടെ വില്‍പന ശാല മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. ജനവാസ കേന്ദ്രത്തില്‍നിന്ന് ബിവറേജസ് കോര്‍പറേഷന്‍റെ ഔട്ട്‌ലെറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് പരിസരവാസികളാണ് ഹരജി നല്‍കിയിരിക്കുന്നത്. ഔട്ട്‌ലെറ്റ് മാറ്റണമെന്ന് ചാലക്കുടി നഗരസഭയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹർജി ഒക്ടോബര്‍ പത്തിന് വീണ്ടും പരിഗണിക്കാൻ മാറ്റി.

Read More