
ഒടുവിൽ മകനേയും കൊണ്ട് നാട്ടിലേക്ക് യാത്ര തിരിച്ച് ഉമ്മർ; പ്രതീക്ഷയോടെ കുടുംബം
അപകടത്തിൽ പരുക്കേറ്റ് ഒന്നര വർഷമായി ചികിത്സയിൽ കഴിയുന്ന മകനേയും കൊണ്ട് ഉമ്മർ ഒടുവിൽ നാട്ടിലേക്ക് യാത്ര തിരിച്ചു. മകൻ തിരികെ ജീവിതത്തിലേക്ക് മടങ്ങുന്നതും കാത്ത് കുടുംബവും കാത്തിരിപ്പിലാണ്. ഇനി നാട്ടിലെ തുടര്‍ചികിത്സയാണ് ഈ പിതാവിന്റെ ഒടുവിലത്തെ പ്രതീക്ഷ. അഞ്ചു പേരടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ പ്രവാസിയായ പിതാവിന് ഒരു കൈത്താങ്ങായാണ് മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഉമ്മറിന്റെ മകന് ഷിഫിന് പ്രവാസ ലോകത്തേക്ക് എത്തുന്നത്. അല്‍ഐനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ചെറുപ്രായത്തില്‍ തന്നെ ജോലിക്കു കയറിയ യുവാവിന്റെ ജീവിതം മാറ്റിമറിക്കുന്നത് 2022…